കേരളം

kerala

ETV Bharat / state

ജയരാജനെതിരായ ആരോപണം ഉള്‍പാര്‍ട്ടി പ്രശ്‌നമല്ല, സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍ - ഇപി ജയരാജനെതിരെ ബിജെപി

സ്വത്ത് സമ്പാദനക്കേസ് ആരോപണം ജയരാജനും കടന്ന് മുന്നോട്ട് പോകുമെന്ന് സിപിഎം ഭയക്കുന്നതായും കെ സുരേന്ദ്രൻ

കെ സുരേന്ദ്രന്‍  ജയരാജനെതിരായ ആരോപണം  ജയരാജനെതിരെ ബിജെപി  K Surendran  K Surendran on Jayarajan  സിപിഎം  K Surendran on Jayarajan issue  ജയരാജനെതിരായ സ്വത്ത് സമ്പാദനം  ഇപി ജയരാജനെതിരെ ബിജെപി  ഇപി ജയരാജൻ
ഇപി ജയരാജനെതിരെ ബിജെപി

By

Published : Dec 27, 2022, 3:11 PM IST

ഇപി ജയരാജനെതിരെ ബിജെപി

തിരുവനന്തപുരം:സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജനെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദനക്കേസ് വെറും പാര്‍ട്ടി ആഭ്യന്തര കാര്യമായി ഒതുക്കിത്തീര്‍ക്കാന്‍ കഴിയുന്ന ഒന്നല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. ആരോപണം ജയരാജനും കടന്ന് മുന്നോട്ടു പോകുമെന്ന് സിപിഎം ഭയക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇപ്പോള്‍ പുറത്തു വരുന്നത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണമാണ്. ജയരാജന്‍റെ അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ ഒരംശം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നത്. വിഷയം അന്വേഷിക്കുന്നതിന് പകരം പറഞ്ഞു തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

വിഷയം പാര്‍ട്ടി അന്വേഷിക്കുമെന്ന കാപ്‌സ്യൂള്‍ ജനങ്ങള്‍ക്കു മുന്നില്‍ വിലപ്പോകില്ല. സര്‍ക്കാര്‍ എന്തുകൊണ്ട് അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കേരളത്തിലെ അധോലോക സംഘമായി സിപിഎം മാറിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details