തിരുവനന്തപുരം : കേരളത്തിൽ കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച അതിഥി തൊഴിലാളികൾക്ക് പിഞ്ചുമക്കളെ എറിഞ്ഞു കൊടുക്കുകയാണന്നും ബിജെപി (BJP State president) സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Suredhran). ആലുവയിൽ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണ്. യുപി മോഡലിൽ (UP model law and order) ശക്തമായ നടപടികളെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം എന്നും കെ സുരേന്ദ്രന്‍ (Kerala Try To Be Like UP Model).
വീടിനുള്ളിൽ പോലും നമ്മുടെ പെൺമക്കൾക്ക് രക്ഷയില്ലെന്ന അവസ്ഥയായി കഴിഞ്ഞെന്നും പിണറായി വിജയൻ (Pinarayi Vijayan ) ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലുവയിൽ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്‌ത സംഭവത്തിന്‍റെ നടുക്കം മാറും മുമ്പാണ് അടുത്ത ഹൃദയഭേദകരമായ വാർത്ത വന്നിരിക്കുന്നത്. ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.
കഴിഞ്ഞ ദിവസം യുപിയിൽ അധ്യാപിക മർദിച്ച വിദ്യാർഥിയെ കേരളത്തിൽ പഠിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ ആദ്യം ഇവിടെയുള്ള കുട്ടികൾക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടത്. അന്യസംസ്ഥാനക്കാർക്കെതിരെ സംസ്ഥാനത്ത് ആക്രമണങ്ങൾ ആവർത്തിക്കപ്പെടുകയാണ്. കേരളത്തിൽ ക്രിമിനലുകളും ലഹരി മാഫിയകളും (criminals and drug mafia in Kerala) അഴിഞ്ഞാടുമ്പോഴും പൊലീസ് ഉറങ്ങുകയാണ്. കുറ്റവാളികൾക്ക് ഭരണകൂടത്തിന്‍റെ സഹായങ്ങൾ ലഭിക്കുന്നത് കൊണ്ടാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്.