തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാൻ എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ധാരണയിലെത്തിയ ശേഷമാണ് അവർ സർവകക്ഷി യോഗത്തിന് എത്തിയത്. യു.ഡി.എഫ് തന്ത്രപരമായി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാൻ നിർദേശം മുന്നോട്ട് വെച്ചു. മുഖ്യമന്ത്രി അത് തത്വത്തിൽ അംഗീകരിച്ചു.
എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചുവെന്ന് കെ. സുരേന്ദ്രൻ - all party meeting
യു.ഡി.എഫ് തന്ത്രപരമായി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാൻ നിർദേശം മുന്നോട്ട് വെച്ചെന്നും മുഖ്യമന്ത്രി അത് തത്വത്തിൽ അംഗീകരിച്ചുവെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ചുവെന്ന് കെ. സുരേന്ദ്രൻ
തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അടക്കം താളം തെറ്റിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ നടത്തണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. അത് സർവകക്ഷി യോഗത്തെ അറിയിച്ചെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.