തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും എൻഡിഎയും തമ്മിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. കോൺഗ്രസ് തകർച്ചയിലാണ്. കേരള കോൺഗ്രസ് കൈവിട്ടതോടെ യുഡിഎഫിന്‍റെ അടിത്തറയിളകിയതായും കെ. സുരേന്ദ്രൻ പറഞ്ഞു. ധനമന്ത്രി തോമസ് ഐസകിന് വിദേശത്ത് നിക്ഷേപമുണ്ടെന്നും അദ്ദേഹത്തിന്‍റെ ഇടപാടുകൾ സംശയകരമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിൽ തെരഞ്ഞെടുപ്പ് മത്സരം എൽഡിഎഫും എൻഡിഎയും തമ്മിലെന്ന് കെ. സുരേന്ദ്രൻ - കേരളത്തിൽ തെരഞ്ഞെടുപ്പ് മത്സരം എൽഡിഎഫും എൻഡിഎയും തമ്മിലെന്ന് കെ. സുരേന്ദ്രൻ
കോൺഗ്രസ് തകർച്ചയിലാണ്. കേരള കോൺഗ്രസ് കൈവിട്ടതോടെ യുഡിഎഫിന്‍റെ അടിത്തറയിളകിയതായും കെ. സുരേന്ദ്രൻ
കെ. സുരേന്ദ്രൻ
കേന്ദ്ര അന്വേഷണ ഏജൻസികൾ ഒരു കേസിനെയും രാഷ്ട്രീയമായി സമീപിച്ചിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേരളത്തിലെ വിജിലൻസാണ് രാഷ്ട്രീയം കളിക്കുന്നത്. ബിജു രമേശിന്‍റെ ആരോപണങ്ങൾ അന്വേഷിക്കണം. കേസ് അട്ടിമറിച്ചതു വഴി എന്തു ലാഭമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചതെന്നും ബാറുകാർ പിരിച്ച 25 കോടി എവിടെ പോയെന്ന് അന്വേഷിക്കണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Last Updated : Nov 24, 2020, 4:12 PM IST