തിരുവനന്തപുരം :കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ബുധനാഴ്‌ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ 10.30ന് തൃശൂര്‍ പൊലീസ് ക്ലബ്ബിലാണ് മൊഴിയെടുപ്പ്. ഇക്കാര്യം സുരേന്ദ്രന്‍ ഞായറാഴ്‌ച വ്യക്തമാക്കുകയായിരുന്നു.
ജൂലൈ ആറിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം സുരേന്ദ്രന് നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച, ബിജെപി ഭാരവാഹി യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ എത്താനാകില്ലെന്ന് സുരേന്ദ്രന്‍ അറിയിച്ചു.