സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നത് ഭയം കൊണ്ടെന്ന് കെ സുരേന്ദ്രൻ - കെ സുരേന്ദ്രൻ
ലൈഫ് മിഷനിൽ മുഖ്യമന്ത്രിക്ക് പലതും മറയ്ക്കാനുള്ളതു കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നതെന്നും കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലൈഫ് മിഷനിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനം ഭയം കൊണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തെറ്റ് ചെയ്യാത്തവർ എന്തിനാണ് സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത്. മുഖ്യമന്ത്രിക്ക് പലതും മറയ്ക്കാനുള്ളതു കൊണ്ടാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്. പാവപ്പെട്ട ജനങ്ങൾക്ക് വീടുവെക്കാനുള്ള പണം കമ്മിഷനടിച്ച സർക്കാർ അതിനെതിരായ അന്വേഷണം അട്ടിമറിക്കാൻ ജനങ്ങളുടെ പണം ചെലവഴിക്കുന്നത് നാണം കെട്ട ഏർപ്പാടാണെന്നും സുരേന്ദ്രൻ പറഞ്ഞു.