തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിലെ സിബിഐ അന്വേഷണം ബിജെപി - കോൺഗ്രസ് ഗൂഢാലോചനയെന്ന സിപിഎം പ്രചരണം അപ്രസക്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തടി തപ്പാനാണ് സിപിഎം നേതൃത്വത്തിൻ്റെ ശ്രമം. ലൈഫ് അഴിമതിയിൽ സർക്കാരിന് ഒരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നു. പിന്നെ എന്തിനാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. വിദേശനാണയ വിനിമയ ചട്ടം ലംഘിച്ച ഒരു കോടി രൂപയ്ക്ക് മുകളിലുള്ള കേസുകൾ വിജിലൻസിന് അന്വേഷിക്കാൻ കഴിയില്ല. ഇത് മുഖ്യമന്ത്രിക്ക് അറിയാം.
ലൈഫ് തട്ടിപ്പിലെ സിബിഐ അന്വേഷണം ഗൂഢാലോചനയെന്ന പ്രചരണം തള്ളി കെ.സുരേന്ദ്രൻ - സിബിഐ അന്വേഷണം ഗൂഢാലോചന സുരേന്ദ്രൻ
ലൈഫ് മിഷൻ തട്ടിപ്പിൽ കമ്മിഷൻ പോയിരിക്കുന്നത് മുഖ്യമന്ത്രിയിലേയ്ക്ക് തന്നെയാണ്. അതുകൊണ്ടാണ് ലൈഫ് എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രി രോഷാകുലനാകുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സുരേന്ദ്രൻ
സിബിഐ അന്വേഷണത്തെ അട്ടിമറിക്കാനാണ് വിജിലൻസ് അന്വേഷണം. വടക്കഞ്ചേരി പദ്ധതിയുടെ അക്കൗണ്ടിൽ പ്രളയത്തിന് ശേഷം വേറെയും പണം വന്നിട്ടുണ്ട്. ഇത് എവിടെ പോയെന്ന് അന്വേഷിക്കണം. ലൈഫ് മിഷൻ തട്ടിപ്പിൽ കമ്മിഷൻ പോയിരിക്കുന്നത് മുഖ്യമന്ത്രിയിലേയ്ക്ക് തന്നെയാണ്. അതുകൊണ്ടാണ് ലൈഫ് എന്ന് കേൾക്കുമ്പോൾ മുഖ്യമന്ത്രി രോഷാകുലനാകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Last Updated : Sep 27, 2020, 2:51 PM IST