തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസിൽ കവർച്ചക്കാരെ രക്ഷിക്കാനാണ് പൊലീസ് ശ്രമമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നിയമ വിരുദ്ധമായ നടപടിയാണ് പൊലീസ് നടത്തുന്നത്. അന്വേഷണ സംഘത്തലവൻ പൊലീസ് സംഘടനയിലെ സി പി എം വിഭാഗത്തിന്‍റെ നേതാവാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കൊടകര കള്ളപ്പണക്കേസ്; കവർച്ചക്കാരെ രക്ഷിക്കാന്‍ പൊലീസ് ശ്രമമെന്ന് കെ.സുരേന്ദ്രന്‍ - കൊടകര
കൊടകര കള്ളപ്പണക്കേസിൽ കവർച്ചക്കാരെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
കൊടകര കള്ളപ്പണക്കേസ്; കവർച്ചക്കാരെ രക്ഷിക്കാന്‍ പൊലീസ് ശ്രമമെന്ന് കെ.സുരേന്ദ്രന്‍
പണവുമായി ബിജെപിക്ക് ബന്ധമില്ലെന്നാണ് ധർമ്മരാജൻ ആദ്യം മൊഴി നൽകിയത്. പ്രത്യേക അന്വേഷണ സംഘം വന്നതിന് ശേഷമാണ് കള്ളമൊഴി എടുപ്പിച്ചത്. തനിക്കെതിരായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കെ.സുന്ദര സിപിഎമ്മിന്‍റെ കസ്റ്റഡിയിലാണ്. എന്തുകൊണ്ട് സുന്ദരയ്ക്കെതിരെ കേസ് എടുക്കുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.