കേരളം

kerala

ETV Bharat / state

ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു; ശോഭയെ ഒഴിവാക്കി - ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി വാർത്തകൾ

ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞു നിന്ന കുമ്മനം രാജശേഖരന്‍, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരെയും സമീപകാലത് ബി.ജെ.പിയിലെത്തിയ മെട്രോമാന്‍ ഇ.ശ്രീധരനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

BJP state vice president Shobha Surendran  BJP state president K Surendran  സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍  ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി വാർത്തകൾ  BJP election committee news
ശോഭയെ തള്ളി സുരേന്ദ്രൻ; ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

By

Published : Mar 3, 2021, 5:31 PM IST

തിരുവനന്തപുരം: ശോഭാസുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി, സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക നേതൃത്വവുമായി ഇടഞ്ഞു നിന്ന കുമ്മനം രാജശേഖരന്‍, എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരെയും സമീപകാലത്ത് ബി.ജെ.പിയിലെത്തിയ മെട്രോമാന്‍ ഇ.ശ്രീധരനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, എ.പി.അബ്ദുള്ളക്കുട്ടി, കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സി.കെ.പത്മനാഭന്‍, പി.കെ.കൃഷ്ണദാസ്, ഇ.ശ്രീധരന്‍, എം.ടി.രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, എ.എന്‍.രാധാകൃഷ്ണന്‍, എം.ഗണേശന്‍, കെ.സുഭാഷ്, നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് അംഗങ്ങള്‍. സംസ്ഥാനത്തിന്‍റെ പ്രഭാരി സി.പി.രാധാകൃഷ്ണന്‍, സഹ പ്രഭാരി സുനില്‍കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

ABOUT THE AUTHOR

...view details