തിരുവനന്തപുരം:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ഇടതു മുന്നേറ്റം എൽ.ഡി.എഫ്- യു.ഡി.എഫ് അവിശുദ്ധ ധാരണയുടെ ജാര സന്തതിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തിരുവനന്തപുരത്ത് ഉൾപ്പടെ എൻ.ഡി.എ മികച്ച മുന്നേറ്റം കാഴ്‌ച വച്ചെന്നും ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇടതു വലതു മുന്നണികൾ തമ്മിൽ പരസ്യധാരണയുണ്ടായെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
ഇടത് വിജയം അവിശുദ്ധ ധാരണയുടെ ജാര സന്തതി: കെ. സുരേന്ദ്രൻ - local body election
തിരുവനന്തപുരത്ത് ഉൾപ്പടെ എൻ.ഡി.എ മികച്ച മുന്നേറ്റം കാഴ്‌ച വച്ചെന്നും കെ. സുരേന്ദ്രൻ.
ഇടത് വിജയം എൽ.ഡി.എഫ്-യു.ഡി.എഫ് അവിശുദ്ധ ധാരണയുടെ ജാര സന്തതി: കെ. സുരേന്ദ്രൻ
യു.ഡി.എഫ് വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചു വിറ്റു എന്നും ഇതിന് മുസ്ലീം ലീഗും ജമാഅത്തെയും മധ്യസ്ഥ വഹിച്ചു എന്നും അദ്ദേഹം ആരോപിച്ചു. ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഇതിന് എന്ത് പ്രതിഫലം വാങ്ങിയെന്ന് സ്ഥാനാർഥികളോട് എങ്കിലും പറയണമെന്നും കോൺഗ്രസിന്‍റെ പ്രസക്തി പൂർണമായും നഷ്ടപ്പെട്ടു എന്നും ഇരു മുന്നണികളും വർഗീയ ശക്തികളെ കൂട്ടുപിടിച്ച് ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
Last Updated : Dec 16, 2020, 11:21 PM IST