തിരുവനന്തപുരം: മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം നിലപാട് വോട്ടുബാങ്ക് ലക്ഷ്യം വച്ചുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മതാടിസ്ഥാനത്തില്‍ രൂപീകരിച്ച മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലാതെ എന്താണെന്നാണ് സിപിഎം പറയുന്നത്. വര്‍ഗീയ നിലപാട് മാത്രമാണ് എല്ലാകാലത്തും ലീഗ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സിപിഎം നിലപാട് വോട്ടുബാങ്ക് ലക്ഷ്യം വച്ച്': കെ സുരേന്ദ്രന്‍ - cpm stance on IUML Thiruvananthapuram
മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്
വിമര്‍ശിച്ച് കെ സുരേന്ദ്രന്‍
മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലെക്ക് എടുക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. ഇത് ആത്മഹത്യാപരമാണ്. നാല് വോട്ടിനുവേണ്ടി നാടിന്‍റെ താത്‌പര്യങ്ങള്‍ തച്ചുടയ്ക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. ഇത് വര്‍ഗീയമായി ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണ്. ഇന്ത്യ വിഭജനത്തിലടക്കം വര്‍ഗീയ നിലപാടാണ് ലീഗ് സ്വീകരിച്ചത്. വിനാശകരമായ രാഷ്ട്രീയ നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ജനം ഇക്കാര്യം തള്ളിക്കളയണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Last Updated : Dec 10, 2022, 6:16 PM IST