തിരുവനന്തപുരം:പി.സി ജോര്‍ജിനെ പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിലെ അറിയപ്പെടുന്ന മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ ഒരു പ്രസംഗത്തിന്‍റെ പേരില്‍ പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത് മൂന്ന് മണിക്കൂര്‍ ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുന്നത് പിണറായി സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പി.സി ജോര്‍ജിന്‍റെ കസ്റ്റഡി: അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം - കെ. സുരേന്ദ്രൻ - പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം
പി.സി ജോര്‍ജിനെതിരായ നടപടി സര്‍ക്കാരിന്‍റെ സര്‍ക്കാരിന്‍റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവ്; നടപടി ഇരട്ടത്താപ്പ് എന്നും സുരേന്ദ്രൻ
പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം: കെ. സുരേന്ദ്രൻ
സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് പി.സി ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്തതോടെ വ്യക്തമാകുന്നത്. അത് അംഗീകരിച്ചു തരാന്‍ ബിജെപി തയാറല്ല. സര്‍ക്കാര്‍ ഹൈന്ദവ-ക്രൈസ്‌തവ നേതാക്കളെ വേട്ടയാടുകയാണ്. ഇടത് സര്‍ക്കാരിന്‍റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ ബിജെപി ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
READ MORE: മത വിദ്വേഷ പ്രസംഗം: പി.സി ജോർജ് പൊലീസ് കസ്റ്റഡിയില്‍
Last Updated : May 1, 2022, 11:27 AM IST