തിരുവനന്തപുരം :പാലക്കാട്ടെ കൊലപാതകങ്ങള്‍ക്ക് കാരണം ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്‌ചയുണ്ടായി. അതുകൊണ്ടാണ് ആലപ്പുഴയ്‌ക്ക് സമാനമായ കൊലപാതങ്ങള്‍ പാലക്കാട്ടുമുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ആക്രണമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിച്ചു. പട്ടാപ്പകല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കര്‍ശന സുരക്ഷയെന്ന് പൊലീസ് പറയുമ്പോഴാണ് കൊലപാതകം നടന്നത്. വര്‍ഗീയ പ്രശ്‌നം നടക്കുന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയില്ല.