തിരുവനന്തപുരം : നിലവില്‍ എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസിന് ബിജെപിയോടുള്ള വിരോധം ആത്മാര്‍ഥമാണെങ്കില്‍ കേരളത്തിലെ എംഎല്‍എമാര്‍ രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമായത് കൊണ്ട് അവര്‍ക്ക് ഇനി രണ്ട് വഴിയേയുള്ളൂ. ഒന്ന് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാന പ്രകാരം എന്‍ഡിഎയില്‍ ചേരുക അല്ലെങ്കില്‍ നിയമസഭ അംഗത്വവും തെരഞ്ഞെടുപ്പില്‍ ജയിച്ച മുഴുവന്‍ സ്ഥാനങ്ങളും രാജിവയ്‌ക്കുക എന്നതുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (K Surendran About JDS).
നിലവിലെ രീതി തുടരുന്നത് നിയമപരമായും ധാര്‍മികപരമായും രാഷ്‌ട്രീയപരമായും ശരിയല്ല. ഇതെല്ലാം തട്ടിപ്പാണെന്നും കേരളത്തിലെ ജെഡിഎസിന് ഇവിടെ തന്നെ തുടരാമെന്ന് നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ദേവഗൗഡ നല്‍കിയ ചിഹ്നം വച്ചിട്ടാണ് ഇവര്‍ എംഎല്‍എമാരും മന്ത്രിമാരും ആയിരിക്കുന്നത്. അതുകൊണ്ട് അവര്‍ രാജി വയ്‌ക്കണം. അതാണ് ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു (BJP President K Surendran).
Also Read: JDS Kerala Unit Leadership Meeting:എന്‍ഡിഎയുമായി ലയനം; ജെഡിഎസ് നേതൃയോഗത്തിന് തുടക്കമായി, നിര്‍ണായക തീരുമാനം ഇന്നറിയാം
കോഴിക്കോട്ടെ മുസ്‌ലിം ലീഗ് സമ്മേനത്തെ കുറിച്ചും പ്രതികരണം:ഇസ്രയേൽ പലസ്‌തീൻ യുദ്ധത്തെ കേരളത്തിൽ വർഗീയ ദ്രുവീകരണത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്നും കെ സുരേന്ദ്രന്‍. ഹമാസിനെ വെള്ള പൂശുന്ന നിലപാടാണ് കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ടതെന്നും കുറ്റപ്പെടുത്തല്‍. ശശി തരൂർ എംപി സമ്മേളനത്തില്‍ പങ്കെടുത്തത് മത തീവ്രവാദികളുടെ വോട്ട് ലഭിക്കാൻ വേണ്ടിയാണെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾ ഉപയോഗിച്ച് അതിനെ ന്യായീകരിക്കേണ്ടതില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു (Shashi Tharoor Remarks In IUML Rally).