തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍റെ പ്രായത്തെ അധിക്ഷേപിച്ച കെ.സുധാകരന്‍ എംപിക്ക് വേണ്ടി ഖേദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംശുദ്ധമായ പൊതു ജീവിതത്തിനുടമയായ വി.എസ് അച്യുതാനന്ദനെ താന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും പ്രസ്‌താവന ദൗര്‍ഭാഗ്യകരമായിപ്പോയെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.
വിഎസിനെ പരിഹസിച്ച കെ.സുധാകരന് വേണ്ടി ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ - കെ സുധാകരന്‍റെ വിവാദ പരാമര്‍ശം വാര്‍ത്ത
കഴിഞ്ഞ ദിവസം വട്ടിയൂര്‍കാവില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിക്കിടെ കെ സുധാകരന്‍ വിഎസിനെതിരെ നടത്തിയ വിമര്‍ശനം വിവാദമായിരുന്നു
![വിഎസിനെ പരിഹസിച്ച കെ.സുധാകരന് വേണ്ടി ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4803294-thumbnail-3x2-mp.jpg)
മുല്ലപ്പള്ളി
വട്ടിയൂര്‍കാവില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കെ.സുധാകരന്‍ വി.എസിനെതിരെ നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്. 95 വയസുകഴിഞ്ഞ വിഎസ് അച്യുതാനന്ദന്‍റെ മസ്‌തിഷ്‌കത്തില്‍ നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് ഉണ്ടാകാന്‍ പോകുന്നതെന്നായിരുന്നു സുധാകരന്‍റെ പരിഹാസം.
വിഎസിനെ പരിഹസിച്ച കെ.സുധാകരന് വേണ്ടി ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
Last Updated : Oct 19, 2019, 5:42 PM IST