തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് 1,000 കോടിയുടെ കൊള്ളയാണെന്നും അതിൽ ഉടൻ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും കണ്ടത്തിയ തൃശൂരിലെ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്‍റെ മറവിൽ 1000 കോടിയുടെ തിരിമറി നടന്നായി മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നിതിന് പിന്നാലെയാണ് കെ സുധാകരന്‍റെ പ്രതികരണം.
ബാങ്കിന്‍റെ നിക്ഷേപത്തെ മാത്രമല്ല ആസ്തിയെ പോലും ബാധിക്കുന്ന അതീവഗുരുതരമായ ക്രമക്കേടാണ് നടന്നത്. ബാങ്കിന് പ്രത്യേകമായുള്ള കൺകറന്‍റ് ഓഡിറ്റർ പരിശോധിക്കുന്ന ബാങ്കിലാണ് തിരിമറി നടത്തിയിരിക്കുന്നത്. എന്നിട്ടും തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിപിഎം നേതൃത്വത്തിന്‍റെ അറിവോടെ ഉദ്യോഗസ്ഥർ നടത്തിയ സംഘടിതമായ കൊള്ളയാണിതെന്നും സുധാകരൻ പറഞ്ഞു.