കേരളം

kerala

ETV Bharat / state

വ്യാപാരികളോട്​ മുഖ്യമന്ത്രി സംസാരിക്കുന്നത്‌ തെരുവ്‌ ഭാഷയിൽ: കെ.സുധാകരൻ - Chief Minister speaks to traders in street language

കച്ചവട സമൂഹത്തിന് നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സർക്കാർ അവരെ അപമാനിക്കാതെയെങ്കിലും ഇരിക്കണം

മുഖ്യമന്ത്രി സംസാരിക്കുന്നത്‌ തെരുവ്‌ ഭാഷയിൽ  കെ.സുധാകരൻ  K. Sudhakaran  pinarayi vijayan  Chief Minister speaks to traders in street language  കെ.പി.സി.സി പ്രസിഡന്‍റ്​
വ്യാപാരികളോട്​ മുഖ്യമന്ത്രി സംസാരിക്കുന്നത്‌ തെരുവ്‌ ഭാഷയിൽ;കെ.സുധാകരൻ

By

Published : Jul 14, 2021, 11:25 AM IST

Updated : Jul 14, 2021, 12:15 PM IST

തിരുവനന്തപുരം:വ്യാപാരികളോട്​ മുഖ്യമന്ത്രി തെരുവ്​ ഭാഷയിലാണ്​ സംസാരിക്കുന്നതെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ. ഒരു മുഖ്യമന്ത്രിയുടെ നാവിൽ നിന്ന് വരേണ്ട വാക്കല്ല മുഖ്യമന്ത്രിയുടെ നാവിൽ നിന്ന് വന്നത്​. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ലെന്ന പഴമൊഴി മുഖ്യമന്ത്രി പലപ്പോഴായി പ്രാവർത്തികമാക്കുകയാണ്.

വ്യാപാരികളോട്​ മുഖ്യമന്ത്രി സംസാരിക്കുന്നത്‌ തെരുവ്‌ ഭാഷയിൽ: കെ.സുധാകരൻ

also read:സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം നീട്ടി

കച്ചവട സമൂഹത്തിന് നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ സർക്കാർ അവരെ അപമാനിക്കാതെയെങ്കിലും ഇരിക്കണം. കടകൾ അടപ്പിക്കാൻ ശ്രമിച്ചാൽ വ്യാപാരികൾക്കൊപ്പം കോൺഗ്രസ്​ ഉണ്ടാവുമെന്നും കെ.സുധാകരൻ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ ടിപിആർ താഴോട്ട് പോകുമ്പോൾ കേരളത്തിൽ മാത്രം എന്തുകൊണ്ട് കുറയുന്നില്ലെന്ന് സുധാകരൻ ചോദിച്ചു. സർക്കാരിന്‍റെ ആസൂത്രണത്തിലെ പിഴവാണ് ഇതിന് കാരണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Last Updated : Jul 14, 2021, 12:15 PM IST

ABOUT THE AUTHOR

...view details