തിരുവനന്തപുരം: സംസ്ഥാനത്തെ അവശേഷിക്കുന്ന യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് പോലും കൊവിഡ് ബാധിക്കുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്ന് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ പോലും ടി.പി.ആര്‍ അഞ്ച് ശതമാനത്തില്‍ താഴെയെത്തിയിട്ടും കേരളത്തില്‍ എന്തുകൊണ്ട് കുറയുന്നില്ല. എന്നിട്ടും പരീക്ഷ നടത്തുമെന്ന ധിക്കാരവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം വരും മുന്‍പേ ആറാം സെമസ്റ്റര്‍ പരീക്ഷ നടത്താന്‍ എന്താണിത്ര ധൃതി എന്നും കെപിസിസി അധ്യക്ഷൻ ചോദിച്ചു.