കേരളം

kerala

ETV Bharat / state

'ബാറുകള്‍ തുറന്നു, ആരാധാനാലയങ്ങള്‍ അടച്ചു... എന്താണ് യുക്തി? കെ. സുധാകരൻ ചോദിക്കുന്നു - ആരാധനാലയങ്ങള്‍ അടച്ചിടുന്നു

ജനങ്ങള്‍ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ മദ്യശാലകള്‍ മാത്രം തുറന്നത് അശാസ്ത്രീയമെന്ന് കെ.പി.സി.സി പ്രസിഡന്‍റ്

കെ.സുധാകരന്‍  കെ.പി.സി.സി പ്രസിഡന്‍റ്‌  K. Sudhakaran  rationale for opening bars and closing places of worship  ആരാധനാലയങ്ങള്‍ അടച്ചിടുന്നു  മദ്യശാലകള്‍ തുറക്കുന്നു
മദ്യശാലകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്‍റെ യുക്തിയെന്തെന്ന് കെ.സുധാകരന്‍

By

Published : Jun 18, 2021, 8:26 PM IST

തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുകയും ആരാധാനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്‍റെ യുക്തിയെന്തെന്ന് കെപിസിസി പ്രസിഡന്‍റ്‌ കെ.സുധാകരന്‍. ആരാധനാലയങ്ങള്‍, ലൈബ്രറികള്‍, സിനിമ തിയറ്ററുകള്‍ അടക്കമുള്ള പൊതു സംവിധാനങ്ങള്‍ ടി.പി.ആറിന്‍റെ അടിസ്ഥാനത്തില്‍ കൊവിഡ് പാലിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണം.

also read:കവിയും ഗാനരചിയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു

ജനങ്ങള്‍ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മദ്യശാലകള്‍ മാത്രം തുറന്ന് കൊടുത്തത്‌ അശാസ്ത്രീയമാണ്. പൊതു ഇടങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്‍റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം.

അശാസ്ത്രീയ സമീപനങ്ങളിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞ് ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details