തിരുവനന്തപുരം: സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിപ്പിഴിഞ്ഞും എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നവ കേരള സദസ് ജനരോഷത്തില്‍ നിന്ന് തടിതപ്പി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. നവകേരള സദസിന്‍റെ പേരില്‍ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തുമാണ് നടത്തുന്നതെന്നും അദ്ദേഹം വാര്‍ത്ത കുറിപ്പില്‍ പറഞ്ഞു (K Sudhakaran About Navakerala sadas).
സാധാരണക്കാരന്‍റെ നിക്ഷേപം കൊണ്ട് പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്നും എത്ര തുക വേണമെങ്കിലും നവകേരള സദസിന് സംഭാവന നല്‍കാന്‍ അനുവാദം നല്‍കുന്ന സഹകരണ വകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ക്വാട്ട നിശ്ചയിച്ച് ഫണ്ട് നല്‍കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും ഉത്തരവ് അതിന് തെളിവാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സഹകരണ-തദ്ദേശ സ്വയംഭരണ മേഖലയെ തകര്‍ക്കുകയാണ് പിണറായി സര്‍ക്കാറെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി (K Sudhakaran Criticized CM).
നവകേരള സദസ്; കോണ്‍ഗ്രസ് സഹകരിക്കില്ല:മൊട്ടുസൂചി വാങ്ങാന്‍ പോലും കാശില്ലാത്ത ഖജനാവിനെ സൃഷ്‌ടിച്ച സര്‍ക്കാറിന്‍റെ പിആര്‍ പരിശീലനത്തിന്‍റെ ഭാഗമാകേണ്ട ആവശ്യം യുഡിഎഫ് ഭരിക്കുന്ന തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങള്‍ക്കില്ലെന്നും അതുകൊണ്ട് നവകേരള സദസുമായി യുഡിഎഫ് ഭരണ സമിതികള്‍ സഹകരിക്കുകയോ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഒരു സഹകരണ സംഘങ്ങളും നവകേരള സദസിന് വേണ്ടി പണം നല്‍കുകയോയില്ലെന്നും അദ്ദേഹം പറഞ്ഞു (KPCC President Against Govt And CM).