കേരളം

kerala

ETV Bharat / state

'തൃശൂരെത്തിയപ്പോള്‍ ലക്ഷ്‌മണന് മനം മാറ്റം'; തെക്കന്‍ കേരളത്തിലെ നേതാക്കളെ പരിഹസിച്ചും, രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തും കെ സുധാകരന്‍ - കെപിസിസി

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മലബാറിലെയും തെക്കന്‍ കേരളത്തിലെയും രാഷ്ട്രീയ നേതാക്കളെ താരതമ്യപ്പെടുത്തിയുള്ള ചോദ്യത്തിനായിരുന്നു കെപിസിസി പ്രസിഡന്‍റിന്‍റെ വിവാദ മറുപടി

k sudhakaran blame southern kerala  k sudhakaran  k sudhakaran statement on southern kerala  kpcc president  കെ സുധാകരന്‍  തെക്കന്‍ കേരളത്തെ പരിഹസിച്ച് കെ സുധാകരന്‍  കെപിസിസി  കെപിസിസി പ്രസിഡന്‍റ്
'തൃശൂരിലെത്തിയപ്പോള്‍ ലക്ഷ്‌മണന് മനം മാറ്റമുണ്ടായി' തെക്കന്‍ കേരളത്തെ പരിഹസിച്ച്, രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്‌ത് കെ സുധാകരന്‍

By

Published : Oct 16, 2022, 12:45 PM IST

തിരുവനന്തപുരം :തെക്കന്‍ കേരളത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്‌താണ് കെ സുധാകരന്‍ തെക്കന്‍ കേരളത്തെയും കോണ്‍ഗ്രസ് നേതാക്കളേയും പരിഹസിച്ചത്. തെക്കന്‍ കേരളത്തിലെ നേതാക്കള്‍ വിശ്വസിക്കാന്‍ കൊളളാത്തവരാണെന്ന തരത്തിലായിരുന്നു സുധാകരന്‍റെ പ്രതികരണം.

ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. മലബാറിലെയും തെക്കന്‍ കേരളത്തിലെയും രാഷ്ട്രീയ നേതാക്കളെ താരതമ്യപ്പെടുത്തിയുള്ള ചോദ്യമാണ് അഭിമുഖത്തില്‍ ഉന്നയിച്ചത്. രാമന്‍റെയും ലക്ഷ്‌മണന്‍റെയും കഥയോടാണ് നേതാക്കളെ സുധാകരന്‍ ഉപമിച്ചത്. തെക്കന്‍ കേരളത്തിലെ നേതാക്കളെ അപമാനിക്കുന്ന ധ്വനിയിലാണ് സുധാകരന്‍റെ പരാമര്‍ശം.

ചോദ്യം : തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാര്‍ എത്ര കണ്ട് വ്യത്യസ്‌തരാണ് ?
കെ സുധാകരന്‍ നല്‍കിയ മറുപടി : 'അതെ, അതിന് ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്‌പക വിമാനത്തില്‍ ഭാര്യ സീതയ്ക്കും സഹോദരന്‍ ലക്ഷ്‌മണനും ഒപ്പം ലങ്കയില്‍ നിന്ന് രാമന്‍ മടങ്ങുകയാണ്.

കേരളത്തിന്‍റെ തെക്കന്‍ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോള്‍ ലക്ഷ്‌മണന്‍ ആലോചിച്ചു, രാമനെ കടലിലേയ്ക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന്. അപ്പോഴേയ്ക്കും വിമാനം തൃശൂരില്‍ എത്തുകയും ലക്ഷ്‌മണന്‍റെ മനസ് മാറുകയും ചെയ്‌തു. മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപവും ഉണ്ടായി.

രാമനാകട്ടെ അവന്‍റെ തോളത്ത് തട്ടി പറഞ്ഞു, 'അതെ, നിന്‍റെ മനസ് ഞാന്‍ വായിച്ചു. നിന്‍റെ കുറ്റമല്ല, നമ്മള്‍ കടന്നുവന്ന നാടിന്‍റെ പ്രശ്‌നമാണ്..' സത്യസന്ധതയും നേര്‍വഴിക്കുള്ള നിലപാടുകളും ധൈര്യവുമാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള രാഷ്ട്രീയക്കാര്‍ക്കുള്ള മേന്മകളെന്ന് കെ സുധാകരന്‍ പറഞ്ഞു. കെ സുധാകരന്‍റെ പരാമര്‍ശത്തിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

ABOUT THE AUTHOR

...view details