കേരളം

kerala

ETV Bharat / state

എ വിജയരാഘവനെതിരെ കെ സുധാകരന്‍; വിവരക്കേട് പുറത്തെടുക്കരുതെന്ന് പരിഹാസം

കെഎസ്‌യു സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിലുള്ളത് വക്കീലൻമാരും മീൻ കച്ചവടക്കാരുമാണെന്നായിരുന്നു എ വിജയരാഘവന്‍റെ പ്രസ്താവന.

കെ സുധാകരൻ എംപി

By

Published : Jul 21, 2019, 12:50 PM IST

Updated : Jul 21, 2019, 1:32 PM IST

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരെ കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ എംപി. വകതിരിവില്ലാത്ത വിജയരാഘവന് പറയുന്നതിന്‍റെ പ്രത്യാഘാതം എന്താണെന്ന് ചിന്തിക്കാനുള്ള കഴിവില്ല. എല്ലില്ലാത്ത നാവെന്ന് പഴമക്കാർ പറയുന്നതിന് തുല്യമാണിത്. വിവരക്കേട് ഉണ്ടെങ്കിൽ പുറത്തെടുക്കരുത്. മണിയാശാന്‍റെ വായ അടപ്പിച്ച പോലെ വിടുവായത്തം പറയുന്ന വിജയരാഘവിന്‍റെ വായ അടപ്പിക്കാനും കോൺഗ്രസുകാർക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു. കെഎസ്‌യു സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിലുള്ളത് വക്കീലൻമാരും മീൻ കച്ചവടക്കാരുമാണെന്ന എ വിജയരാഘവന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍.

Last Updated : Jul 21, 2019, 1:32 PM IST

ABOUT THE AUTHOR

...view details