തിരുവനന്തപുരം : ബിജെപിയുടെ കേന്ദ്രനേതൃത്വം തയാറാക്കിയ തിരക്കഥ പ്രകാരമാണ് കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ വീടുകളില്‍ ബിജെപിക്കാര്‍ കയറിയിറങ്ങുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ തുറന്ന കത്തിലാണ് സുധാകരന്‍റെ പരാമർശം. എന്നാൽ മുസ്ലിം വീടുകളിൽ സന്ദർശനം നടത്തുന്നത് ഒഴിവാക്കിയെന്നാണ് ഒടുവിൽ കേൾക്കുന്നതെന്നും കേരള ജനസംഖ്യയുടെ നാലിലൊന്നില്‍ അധികമുള്ള മുസ്ലിം ജനവിഭാഗത്തെ എന്തുകൊണ്ടാണ് മൈത്രീ സന്ദര്‍ശനത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് കേരളത്തിലെത്തുമ്പോൾ പ്രധാനമന്ത്രി വിശദീകരിക്കണമെന്നും കെ സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു.
ബിജെപിയുടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും 400 ഓളം എംപിമാരില്‍ ഒരൊറ്റ മുസ്ലിം പോലും ഇല്ലാത്തത് താങ്കളെ അലോസരപ്പടുത്തുന്നില്ലേ എന്നും മന്ത്രിസഭയില്‍ ഒരു മുസ്ലിം പ്രാതിനിധ്യമെങ്കിലും നല്‍കാമായിരുന്നില്ലേ എന്നും സുധാകരൻ ചോദിച്ചു. മദര്‍ തെരേസയുടെ ഭാരതരത്‌നം തിരിച്ചെടുക്കണമെന്നും ക്രിസ്ത്യാനികളെ എവിടെ കണ്ടാലും തല്ലണമെന്നും ആവശ്യപ്പെട്ടവരാണ് ബിജെപി.
ലൈഫ് മിഷൻ, സ്വര്‍ണക്കടത്ത് കേസുകളിൽ മുഖ്യപ്രതിയാകേണ്ട ആളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്. പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ തൊടില്ലെന്നും സുധാകരൻ വിമർശിച്ചു. ബിജെപിയില്‍ ചേര്‍ന്നവര്‍ക്കെല്ലാം കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സംരക്ഷണം ഒരുക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുഖ്യ പ്രതിയായി വരേണ്ട കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പാക്കി. കേന്ദ്ര ഏജൻസികൾ എടുത്ത 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്ക് എതിരെയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
Also Read:'ബോധവത്‌കരണമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചത് ജനങ്ങളെ കുത്തിപ്പിഴിയാന്‍'; ട്രാഫിക് പരിഷ്‌കരണത്തില്‍ സര്‍ക്കാരിനെതിരെ കെ സുധാകരന്‍
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷരായ സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, കര്‍ണാടക പിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാര്‍, കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം, തൃണമൂല്‍ കോണ്‍ഗ്രസ് എംപി അഭിഷേക് ബാനര്‍ജി, ആംആദ്‌മി മന്ത്രി സത്യേന്ദര്‍ ജെയിന്‍, ശിവസേന മന്ത്രി അനില്‍ പരബ്, എന്‍സിപി മന്ത്രി നവാബ് മാലിക്, എന്‍സിപി മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖ് തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ വേട്ടയാടി. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് എന്നും സുധാകരൻ ആരോപിച്ചു.
മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. മതം അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി കരുതുന്നവര്‍ക്ക് എന്ത് മതേതരത്വമെന്നും അദ്ദേഹം ചോദിച്ചു. എല്ലാവരോടുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യം യഥാര്‍ഥത്തില്‍ ചിലരോടൊപ്പം, ചിലരുടെ വികസനം എന്നാണെന്നും സുധാകരൻ കത്തിൽ വിമര്‍ശിക്കുന്നു.
Also Read:'ബിജെപിയുടെ മുസ്‌ലിം വീട് സന്ദര്‍ശനം കുറുക്കന്‍ കോഴിയെ കാണാനെത്തും പോലെ'; 'പുള്ളിപ്പുലിയുടെ പുള്ളി മായ്‌ച്ചാല്‍ മാറില്ല': കെ സുധാകരന്‍
റബറിന് 300 രൂപ വില കേന്ദ്രം തരുമെന്ന് വീടുവീടാന്തരം പ്രചരിപ്പിച്ചു ബിജെപി പ്രവർത്തകർ. എന്നാൽ കോട്ടയത്തുനടന്ന റബര്‍ കര്‍ഷക സമ്മേളനത്തില്‍ പങ്കെടുക്കാതെ കേന്ദ്രമന്ത്രി അവരെ വഞ്ചിക്കുകയാണ് ചെയ്‌തത്. കേന്ദ്രസര്‍ക്കാരിന്‍റെ ഗുരുതരമായ വീഴ്‌ചയാണ് പുൽവാമയിൽ 40 ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയതെന്ന് മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് വെളിപ്പെടുത്തിയപ്പോൾ അദ്ദേഹത്തിനെതിരെ സിബിഐ നോട്ടിസ് നൽകുകയാണ് ഉണ്ടായതെന്നും സുധാകരൻ തുറന്ന കത്തിൽ കുറ്റപ്പെടുത്തി.