കെ റെയിൽ സിപിഎമ്മിന്‍റെ പാർട്ടി ഓഫിസായി മാറിയെന്ന് കെ സുധാകരന്‍ - കെ റെയിലിനെ എതിര്‍ത്ത് കെ സുധാകരന്‍
കെ റെയില്‍ പദ്ധതിക്കെതിരെ ശക്തമായ ആരോപണവുമായി കെ സുധാകരന്‍. കെ റെയിലില്‍ സ്വജനപക്ഷപാതമെന്ന വാദവും അദ്ദേഹം ഉയര്‍ത്തുന്നു
തിരുവനന്തപുരം: കെ റെയിൽ പദ്ധതി സർക്കാർ പുനഃപരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. പദ്ധതി സംബന്ധിച്ച് ഹിതപരിശോധന നടത്താൻ സർക്കാർ തയ്യാറാകണം. വാശിയല്ല വികസനത്തിനു വേണ്ടത്, മറിച്ച് പ്രായോഗികബുദ്ധിയാണെന്നും കെ സുധാകരൻ പറഞ്ഞു.
സിപിഎമ്മുകാർക്കും പദ്ധതിയിൽ എതിർപ്പുണ്ട്. വിഷയത്തിൽ എൽ ഡി എഫിലുള്ള അഭിപ്രായവ്യത്യാസം പരിശോധിക്കണം. ജനങ്ങൾക്ക് പദ്ധതിയിൽ അമ്പരപ്പും ആശങ്കയുമുണ്ട്. ആശങ്ക മാറ്റാൻ ജനാധിപത്യ സർക്കാരിന് ബാധ്യതയുണ്ട്.
കെ റെയിലില്‍ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്ന് കെ സുധാകരന്‍ ആരോപിച്ചു. കെ റെയിൽ ഇപ്പോൾത്തന്നെ സിപിഎമ്മിൻ്റെ പാർട്ടി ഓഫീസായി മാറിക്കഴിഞ്ഞെന്ന് കെ. സുധാകരന്‍ പറഞ്ഞു . ജോൺ ബ്രിട്ടാസ് എംപിയുടെ ഭാര്യയാണ് കെ റെയിൽ ജനറൽ മാനേജർ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ ബന്ധുവാണ് സെക്രട്ടറി. നിയമനം ലഭിച്ചവരിൽ ഏറെയും സിപിഎം അനുഭാവികളാണെന്നും കെ സുധാകരൻ ആരോപിച്ചു.