തിരുവനന്തപുരം:തെക്കൻ കേരളത്തെ പരിഹസിച്ചുള്ള പരാമർശത്തിൽ ആർക്കെങ്കിലും വേദന തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നു എന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. തെക്കൻ കേരളത്തെക്കുറിച്ച് മലബാർ മേഖലയിൽ പ്രചരിക്കുന്ന ഒരു കഥയാണ് താൻ പറഞ്ഞത്. നാട്ടിൽ കുട്ടിക്കാലം മുതൽ കേട്ട കഥയാണ്.
തെക്കന്‍ കേരള പരാമര്‍ശം പിന്‍വലിച്ച് കെ സുധാകരന്‍ അത് ഒരു ദുരുദേശത്തോടും കൂടിയല്ല പറഞ്ഞത്. ആരെയും മോശക്കാരാക്കുകയും ലക്ഷ്യമിട്ടിരുന്നില്ല. ഇതിൽ വ്യാഖ്യാനങ്ങൾ മറ്റൊരാളുടെയെങ്കിലും കുബുദ്ധിയാകാമെന്നും സുധാകരൻ പറഞ്ഞു.
ചീപ്പ് പോപ്പുലാരിറ്റി കാണിച്ച് കോൺഗ്രസ് വളർത്തേണ്ടതില്ല. ഭിന്നിപ്പിന്‍റെ രാഷ്‌ട്രീയം പിന്തുടരുന്ന പാർട്ടിയല്ല കോൺഗ്രസ്. വിവാദ പരാമർശം പിൻവലിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
ശശി തരൂർ ട്രെയിനിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. നേതൃത്വത്തിലേക്ക് എത്താൻ പരിചയക്കുറവ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി.
Also Read: 'തൃശൂരെത്തിയപ്പോള്‍ ലക്ഷ്‌മണന് മനം മാറ്റം'; തെക്കന്‍ കേരളത്തിലെ നേതാക്കളെ പരിഹസിച്ചും, രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്‌തും കെ സുധാകരന്‍