കോഴിക്കോട്: കെ റെയിലിന് ബദൽ നിർദേശം അവതരിപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. കെഎസ്ആർടിസി ടൗൺ ടു ടൗൺ സർവീസ് പോലെ വിമാന സർവീസ് എന്ന ആശയമാണ് അവതരിപ്പിച്ചത്. നിലവിലുള്ള സംവിധാനങ്ങൾ ചെറുതായി പരിഷ്‌കരിച്ചാൽ നാല് മണിക്കൂർ കൊണ്ട് കാസർകോട് നിന്നും തിരുവനന്തപുരത്തെത്താൻ സാധിക്കുമെന്നും കെ.സുധാകരന്‍റെ അവകാശവാദം.
ബസ് സർവീസ് പോലെ വിമാന സർവീസ്; കെ റെയിലിന് ബദൽ നിർദേശവുമായി കെ.സുധാകരൻ - കെ സുധാകരൻ കെ റെയിൽ
പദ്ധതി 1000 കോടി രൂപ കൊണ്ട് നടപ്പിലാക്കാമെന്നും സുധാകരൻ
കെ റെയിലിന് ബദൽ നിർദേശവുമായി കെ.സുധാകരൻ
പദ്ധതി 1000 കോടി രൂപ കൊണ്ട് നടപ്പിലാക്കാമെന്നും സുധാകരൻ. 1.33 ലക്ഷം കോടി കരിങ്കടം വാങ്ങി ഭാവി തലമുറയെ അപ്പാടെ കടക്കാരാക്കേണ്ടതുണ്ടോയെന്നും സുധാകരൻ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ചോദിക്കുന്നു.