കേരളം

kerala

ETV Bharat / state

'എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടുനിൽക്കരുത് ' ; ഭീരുത്വത്തിന് സംരക്ഷണം നൽകി ജനങ്ങളെ ദ്രോഹിക്കരുതെന്ന് കെ സുധാകരൻ - കെ സുധാകരൻ വിവാദം

മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയ കേരള പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ

K Sudhakaran against tightened security of CM pinarayi vijayan  മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയ കേരള പൊലീസ് നടപടി  മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരൻ  കെ സുധാകരൻ വിവാദം  CM pinarayi vijayan security tightened
എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടുനിൽക്കരുത്; ഭീരുത്വത്തിന് സംരക്ഷണം നൽകി ജനങ്ങളെ ദ്രോഹിക്കരുതെന്ന് കെ സുധാകരൻ

By

Published : Jun 12, 2022, 12:48 PM IST

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായി ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്ന കേരള പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. രാജ്യദ്രോഹ കുറ്റാരോപിതനായ ഒരാളെ സംരക്ഷിച്ചുപിടിക്കാൻ എന്ത് വൃത്തികേടിനും കേരള പൊലീസ് കൂട്ടുനിൽക്കരുതെന്ന് സുധാകരൻ പ്രസ്‌താവനയിൽ പറഞ്ഞു.

പിണറായി വിജയൻ എന്നൊരു ഭീരുവിൻ്റെ സ്ഥലകാല ബോധമില്ലാത്ത ഉത്തരവുകൾ അതുപോലെ നടപ്പാക്കാൻ ഇറങ്ങിയാൽ പൊലീസ് ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാകും. ഒരു വ്യക്തിയുടെ ഭീരുത്വത്തിന് സംരക്ഷണം നൽകാൻ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ദ്രോഹിക്കരുത്. സമരം ചെയ്യുന്ന സ്ത്രീകളെ സൈബർ ഇടങ്ങളിൽ ക്രൂരമായി അപമാനിക്കുന്ന സിപിഎം പ്രവർത്തകർക്കെതിരെ കണ്ണടയ്ക്കുന്ന പൊലീസ്, കറുത്ത മാസ്‌ക് ധരിക്കുന്നവരെയും കറുത്ത വസ്ത്രം ധരിച്ചവരെയും അടിക്കുന്നത് എത് നിയമത്തിൻ്റെ ഭാഗമാണെന്നും സുധാകരൻ ചോദിച്ചു.

ALSO READ: കുന്നംകുളത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി ബിജെപി പ്രവര്‍ത്തകര്‍

ലോകത്തെ മുഴുവൻ മലയാളികൾക്കും അപമാനമായ പിണറായി വിജയനെതിരെ സമരങ്ങളുമായി മുന്നോട്ടുപോകാൻ തന്നെയാണ് കോൺഗ്രസിൻ്റെ തീരുമാനം. അത് അതിൻ്റെ വഴിക്ക് തന്നെ തങ്ങൾ നടത്തുമെന്നും കെ സുധാകരൻ അറിയിച്ചു.

ABOUT THE AUTHOR

...view details