കേരളം

kerala

ETV Bharat / state

കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശം: പിണറായിയെ രൂക്ഷമായി ആക്ഷേപിച്ച് കെ.സുധാകരന്‍ - കെ സുധാകരന്‍

കെ.കെ രമയെ നിയമസഭയിൽ എം.എം മണി അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്‍റ്

k sudakaran against pinarayi vijayan  k sudakaran facebook  pinarayi vijayan  mm mani  kk rama  k sudakaran against mm mani  കെകെ രമ കേരളത്തിന്‍റെ സ്ത്രീമുന്നേറ്റത്തിന്‍റെ പ്രതീകമെന്ന് സുധാകരന്‍  കെകെ രമ  പിണറായി വിജയന്‍  കെ സുധാകരന്‍  പിണറായി വിജയനെതിരെ കെപിസിസി പ്രസിഡന്‍റ്
കെ.കെ രമയ്‌ക്കെതിരായ പരാമര്‍ശം: പിണറായിയെ രൂക്ഷമായി ആക്ഷേപിച്ച് കെ.സുധാകരന്‍

By

Published : Jul 15, 2022, 12:40 PM IST

Updated : Jul 15, 2022, 12:49 PM IST

തിരുവനന്തപുരം:പേ പിടിച്ച ഒരു അടിമക്കൂട്ടത്തെ ചുറ്റിനും നിർത്തി രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്‌ട്രീയക്കാരനാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. കെ.കെ രമയെ നിയമസഭയിൽ എം.എം മണി അധിക്ഷേപിച്ച സംഭവത്തിന് പിന്നാലെ ഫേസ്‌ബുക്കിലൂടെയാണ് സുധാകരന്‍റെ വിമര്‍ശനം.

തന്‍റെ യഥാർത്ഥ മുഖം ഓരോ തവണ പൊതു സമൂഹത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടുമ്പോഴും കൂട്ടിലിട്ട് വളർത്തുന്ന ഭ്രാന്തൻ നായ്‌ക്കളെ അദ്ദേഹം തുറന്നു വിടും. നിരായുധരും നിർദ്ദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. ഈ പ്രവർത്തിയെ ധീരതയായി കണ്ട് കയ്യടിക്കാനും സിപിഎമ്മിൽ ആളുകളുണ്ട്. ഒരുപക്ഷേ സിപിഎം എന്നൊരു പാർട്ടിയിൽ മാത്രമേ അത്തരക്കാർ ഉണ്ടാവുകയുള്ളൂ.

കമ്മ്യൂണിസമെന്ന പ്രത്യയശാസ്‌ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാൻ പറ്റും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് നിയമസഭയിൽ കെ.കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്‌ട്രീയക്കാരൻ. ആ 'നീച ജന്മവും' കേരളത്തിന്‍റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതിൽ ഓരോ മലയാളിയും തലകുനിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

കെ.സുധാകരന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്

സിപിഎമ്മിന്‍റെ കൊടി ഒരു തവണയെങ്കിലും പിടിച്ച പെൺകുട്ടികളെ സ്‌നേഹത്തോടെ ഓർമിപ്പിക്കുകയാണ്, ശാക്തീകരണത്തിന്‍റെ ആട്ടിൻതോലണിഞ്ഞ ഇവരുടെ യഥാർത്ഥ മുഖം കാണുന്ന ദിവസമായിരിക്കും കഥകളിൽ കേട്ടറിഞ്ഞ രാക്ഷസന്മാരേക്കാൾ ക്രൂരരായ മനുഷ്യർ ഉണ്ടെന്ന് നിങ്ങൾ മനസിലാക്കുക.

കെ.കെ രമ കേരളത്തിന്‍റെ സ്‌ത്രീ മുന്നേറ്റത്തിന്‍റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും നീചരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവർ ഇവിടെ വരെയെത്തിയത്. അതിനവർക്ക് പിന്തുണ കൊടുത്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. അതിനിയും തുടരും. ഏത് പ്രതിസന്ധിയിലും രമയ്‌ക്ക്‌ താങ്ങായി കോൺഗ്രസ് ഉണ്ടാകുമെന്നും സുധാകരന്‍ വ്യക്തമാക്കി.

also read: ടി.പി കൊല്ലപ്പെട്ടത് പാർട്ടി കോടതിയുടെ വിധി പ്രകാരമെന്ന് വിഡി സതീശൻ: പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ പിരിഞ്ഞു

Last Updated : Jul 15, 2022, 12:49 PM IST

ABOUT THE AUTHOR

...view details