തിരുവനന്തപുരം:വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി ആക്രമിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ജയരാജനെ കോണ്‍ഗ്രസിന് ശിക്ഷിക്കേണ്ടി വരും. ചെയ്തത് ശരിയോ തെറ്റോയെന്ന് വിലയിരുത്തേണ്ട സമയമല്ലിത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇത്തരമൊരു പ്രതിഷേധം നടത്തണമെന്നാണെങ്കില്‍ അവരെ തെറ്റു പറയാനാകില്ല. അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. പ്രതിഷേധിച്ചവര്‍ മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞാല്‍ ജയരാജന്‍ മാപ്പു പറയുമോ. ബുദ്ധിയും വിവരവുമില്ലാത്ത ഒരുത്തനാണ് ജയരാജന്‍. ആദ്യമായാണ് വിമാന യാത്രക്കാരെ അടിച്ച് ശരിയാക്കുന്നത്. വിമാന അധികൃതര്‍ ചെയ്യേണ്ട കാര്യം ചെയ്യാന്‍ ജയരാജന്‍ ആരാണ്.