കേരളം

kerala

ETV Bharat / state

K Sudhakaran Against CPM On Puthuppally Bypoll 'സർക്കാരിനെതിരായ ജനവികാരം പിണറായിയെ പുതുപ്പള്ളിയിൽ മുട്ടുകുത്തിക്കും': കെ സുധാകരൻ - പൊലീസ്

KPCC President K Sudhakaran against CPM and CM: സിപിഎം നാളിതുവരെ ചെയ്‌ത ദുഷ്‌പ്രവർത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു

K Sudhakaran against CPM on Puthuppally Bypoll  K Sudhakaran against CPM  K Sudhakaran on Puthuppally Bypoll  K Sudhakaran  Puthuppally Bypoll  KPCC President  CPM and CM  CPM  CM  Chief Minister and Ministers  Oommen Chandy  Pinarayi Government  സർക്കാരിനെതിരായ ജനവികാരം  പിണറായിയെ പുതുപ്പള്ളിയിൽ മുട്ടുകുത്തിക്കും  പിണറായി  പുതുപ്പള്ളി  കെപിസിസി അധ്യക്ഷന്‍  കെപിസിസി  സുധാകരൻ  മുഖ്യമന്ത്രിയും മന്ത്രിമാരും  മുഖ്യമന്ത്രി  പൊലീസ്  ഉമ്മൻ ചാണ്ടി
K Sudhakaran against CPM on Puthuppally Bypoll

By ETV Bharat Kerala Team

Published : Sep 2, 2023, 6:28 PM IST

തിരുവനന്തപുരം:പിണറായി സർക്കാരിനെതിരായ അതിശക്തമായ ജനവികാരം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ (Puthuppally Bypoll) പ്രതിഫലിപ്പിക്കുമെന്നുള്ള തിരിച്ചറിവിൽ നിന്നാണ് അവകാശവാദങ്ങൾക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി (CPM State Secretary) തുറന്നുസമ്മതിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ (KPCC President) കെ.സുധാകരൻ (K Sudhakaran) എം.പി. തെരഞ്ഞെടുപ്പിന് മുമ്പേ പരാജയം സമ്മതിച്ച സിപിഎമ്മിന് (CPM) ഒരു മത്സരം പോലും കാഴ്‌ചവയ്ക്കാനുള്ള ശേഷിയില്ല. തൃക്കാക്കരയിൽ ക്യാമ്പ് ചെയ്‌ത് പ്രചരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും (Chief Minister and Ministers) പുതുപ്പള്ളിയിൽ അതിഥികളായി എത്തിമടങ്ങിയെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച്: ജനങ്ങളെ അഭിമുഖീകരിക്കാനുള്ള ഭയം കൊണ്ട് വൻ പൊലീസ് (Police) സന്നാഹത്തിൽ നിന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. സിപിഎം നാളിതുവരെ ചെയ്‌ത ദുഷ്‌പ്രവർത്തികൾക്ക് പകരം ചോദിക്കാൻ ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) അദൃശ്യ സാന്നിധ്യവും പുതുപ്പള്ളിയിലുണ്ടെന്നും സുധാകരൻ പ്രസ്‌താവനയിൽ വ്യക്തമാക്കി.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ദയനീയ പരാജയമാണ് കാത്തിരിക്കുന്നത്. അത്രയേറെ ജനദ്രോഹ ഭരണമാണ് പിണറായി സർക്കാരിന്‍റേത് (Pinarayi Government). ശക്തമായ ഭരണവിരുദ്ധ വികാരം പുതുപ്പള്ളിയിലെ വോട്ടർമാർക്കിടയിലുണ്ട്. സർക്കാരിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള ഒന്നാന്തരം അവസരമായി അവർ പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കാണുന്നുവെന്നും കെ.സുധാകരന്‍ പറഞ്ഞു.

Also Read: Puthuppally Byelection Campaign 'സഹതാപതരംഗവും വികസന സംവാദ വെല്ലുവിളികളും', സംഭവ ബഹുലമായ പ്രചരണ കാലയളവ് അവസാനിക്കുന്നു; പുതുപ്പള്ളിയില്‍ കൊട്ടികലാശം നാളെ

സര്‍ക്കാരിനെ ഉന്നംവച്ച്: സർക്കാരിന്‍റേതായി ഒരു വികസന നേട്ടം പോലും അവകാശപ്പെടാൻ ഇല്ലാത്ത ദയനീയ അവസ്ഥയിലാണ് മുഖ്യമന്ത്രി. കെ റെയിൽ പോലുള്ള കമ്മിഷൻ പദ്ധതികളും കെ ഫോൺ, എഐ ക്യാമറ പോലുള്ള അഴിമതി പദ്ധതികളും മാത്രമാണ് പിണറായി സർക്കാരിന് ഉയർത്തി കാട്ടാനുള്ള വികസന നേട്ടം. ജനങ്ങൾക്ക് ഓണക്കാലത്ത് പോലും വറുതിയുടെ ദിനങ്ങൾ സമ്മാനിച്ച മുഖ്യമന്ത്രി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ലക്ഷങ്ങൾ ചെലവഴിച്ച് ഹെലികോപ്റ്റർ വാങ്ങി ജനത്തെ വെല്ലുവിളിക്കുകയാണെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

പാവപ്പെട്ട കർഷകന്‍റെ അധ്വാനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ല. തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളെ വഞ്ചിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു. ക്രമസമാധാനം തകർന്നതോടെ ഗുണ്ടകളും ക്രിമിനലുകളും കേരളം കയ്യടക്കി. അമിതലഹരിയുടെ ഉപയോഗം സംസ്ഥാനത്ത് ക്രൈം നിരക്ക് വർധിപ്പിക്കാൻ ഇടയാക്കിയെന്നും പലപ്പോഴും പൊലീസിന് കാഴ്‌ചക്കാരന്‍റെ റോള്‍ മാത്രമാണുള്ളതെന്നും കെപിസിസി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

ഘടകകക്ഷികളെ ലക്ഷ്യംവച്ച്: സർക്കാരിന്‍റെ കൂട്ടത്തരവാദിത്വം പോലും നഷ്‌ടപ്പെട്ടു. ഇടത്‌ മുന്നണിയിൽ ഘടകകക്ഷികൾ അസ്വസ്ഥരാണ്. സിപിഎമ്മിന്‍റെ മാടമ്പി സ്വഭാവവും മറ്റു പാർട്ടികൾ അടിമകളാണെന്ന ചിന്താഗതിയും അവർക്കിടയിലെ സ്‌പർദ്ധ വർധിപ്പിക്കുന്നു. കർഷക വഞ്ചന തുടരുന്ന എൽഡിഎഫിൽ കടിച്ചുതൂങ്ങാൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് എങ്ങനെ സാധിക്കുന്നുവെന്നും സുധാകരൻ ചോദിച്ചു.

Also Read: M V Govindan About Puthuppally Bypoll Survey സിപിഎമ്മിന് വമ്പിച്ച ജന പങ്കാളിത്തം; തെരഞ്ഞെടുപ്പ് സര്‍വേകള്‍ കള്ള പ്രചാര വേലകളെന്ന് എം വി ഗോവിന്ദന്‍

ABOUT THE AUTHOR

...view details