കേരളം

kerala

ETV Bharat / state

കേരള ബാങ്ക് വിഷയത്തിലെ തീരുമാനം ലീഗിന്‍റേത്, കോണ്‍ഗ്രസിന് യാതൊരു പരാതിയുമില്ല : കെ സുധാകരന്‍ - KPCC President K Sudhakaran

Kerala Bank Director Board Nomination : കേരള ബാങ്ക് ഡയറക്‌ടര്‍ ബോര്‍ഡ് വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ലീഗിന്‍റെ തീരുമാനത്തില്‍ പരാതിയില്ലെന്ന് സുധാകരന്‍. നവകേരള ബസ് യാത്രയെ കുറിച്ച് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിക്ക് ആരോടാണ് ആഭിമുഖ്യമെന്നും ചോദ്യം.

കേരള ബാങ്ക് വിഷയത്തിലെ തീരുമാനം ലീഗിന്‍റേത്  കേരള ബാങ്ക്  കോണ്‍ഗ്രസിന് യാതൊരു പരാതിയുമില്ല  കെ സുധാകരന്‍  അബ്‌ദുല്‍ ഹമീദ് എംഎല്‍എ  K Sudhakaran  Kerala Bank Director Board Nomination  K Sudhakaran Criticized CM  Navakerala  നവകേരള ബസ് യാത്ര  Kerala Bank  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍
K Sudhakaran Criticized CM And Navakerala

By ETV Bharat Kerala Team

Published : Nov 17, 2023, 7:58 PM IST

തിരുവനന്തപുരം :പി.അബ്‌ദുല്‍ ഹമീദ് എംഎല്‍എ കേരള ബാങ്കിന്‍റെഭരണസമിതി അംഗമായത് മുസ്‌ലിം ലീഗിന്‍റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ലീഗിന്‍റെ തീരുമാനത്തില്‍ കോണ്‍ഗ്രസിന് യാതൊരു പരാതിയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് വിഷയത്തില്‍ തന്നോട് ചര്‍ച്ച നടത്തിയിട്ടില്ല. മുസ്‌ലിം ലീഗിന്‍റെ ആഭ്യന്തര തീരുമാനമാണത്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യില്ല. തങ്ങളുടേതായ രാഷ്ട്രീയ നയങ്ങൾ ഓരോ പാർട്ടിക്കുമുണ്ടെന്നും കെ സുധാകരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

also read:'സഹകരണ മേഖലയില്‍ മാത്രം സഹകരണം, തീരുമാനം പാര്‍ട്ടി നിര്‍ദേശ പ്രകാരം; അബ്‌ദുല്‍ ഹമീദ് എംഎല്‍എ

നവകേരള ബസ് യാത്രയിലും പ്രതികരണം :മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങൾക്ക് നേരെയുള്ള കൊഞ്ഞനം കുത്തലാണെന്ന് കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലൂടെ നടത്തുന്ന നവകേരള സദസിന് നാളെ തുടക്കമാകാനിരിക്കെയാണ് രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയത്. മുഖ്യമന്ത്രിക്ക് ആരോടാണ് ആഭിമുഖ്യമെന്ന് അദ്ദേഹം ചോദിച്ചു. അന്തസ് ഉണ്ടെങ്കിൽ മുഖ്യമന്ത്രി ധൂർത്ത് അവസാനിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു.

also read:നവകേരള സദസ് സ്പെഷ്യൽ ബസിനായി ഒരു കോടി ; ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവ്

ജനങ്ങളോടാണോ കുടുംബത്തോടാണോ മുഖ്യമന്ത്രിക്ക് ആഭിമുഖ്യം. ജനത്തെ വിഡ്ഢികൾ ആക്കുകയാണ്. മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര സുരക്ഷയെന്നും സുധാകരൻ ചോദിച്ചു. കോടികള്‍ വരുന്ന ബെൻസ് ബസ് ഉപയോഗിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന യാത്ര ജനങ്ങൾക്കെതിരായ കൊഞ്ഞനം കുത്തലാണ്. യുഡിഎഫില്‍ ബാന്‍ സിസ്റ്റം ഇല്ലെന്നും ആരെങ്കിലും നവകേരള സദസില്‍ പങ്കെടുത്താല്‍ ജനം അവരെ ശപിക്കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details