തിരുവനന്തപുരം :മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (74) നിര്യാണത്തിൽ അനുശോചിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍. അദ്ദേഹവുമായി ഒട്ടേറെ വര്‍ഷത്തെ ബന്ധമുണ്ട്. കനത്ത ദുഃഖത്തോടെയാണ് വിയോഗ വാർത്ത കേട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരന്‍. എല്ലാവരോടും സമന്വയത്തോടെ സംസാരിക്കുന്ന വ്യക്തിയായിരുന്നു. ഐക്യജനാധിപത്യ മുന്നണിക്ക് കരുത്തുപകർന്ന് ശക്തമായ നേതൃത്വം നൽകി മതേതരത്വത്തിൻ്റെ മുഖമായി കേരള രാഷ്ട്രീയ മണ്ഡലത്തിൽ ഒരുപാട് വര്‍ഷം അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിന്‍റെ വിയോഗം ഐക്യജനാധിപത്യ മുന്നണിക്ക് തീരാനഷ്‌ടമാണ്.
ALSO READ:തണലായിരുന്നു തങ്ങൾ.. ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓർമയില്‍
കോൺഗ്രസ് നാളെ നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ഔദ്യോഗിക പരിപാടികൾ മാറ്റിവച്ച് അദ്ദേഹത്തിൻ്റെ വസതി സന്ദർശിക്കുമെന്നും സുധാകരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അർബുദബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമസ്‌ത വൈസ് പ്രസിഡന്‍റും മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മാനേജിങ് ഡയറക്‌ടറും കൂടിയാണ് തങ്ങൾ.