കേരളം

kerala

ETV Bharat / state

പുസ്‌തകങ്ങളുടെ സാമിപ്യവും പ്രദർശനവും വായന ശീലത്തിലേക്കടുപ്പിക്കും ; കെ സച്ചിദാനന്ദൻ - നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം

International Book Festival : മലയാളികൾ പൊതുവേ തന്നെ പുസ്‌തകപ്രിയരാണ്. ഇതര ഭാഷകളിലുള്ള പുസ്‌തകങ്ങളും നിരന്തരമായി വായിക്കുന്ന ഒരു സ്വഭാവം ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്തുള്ള ആളുകളെക്കാൾ കൂടുതൽ മലയാളികൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

K Satchidanandan about book festival  K Satchidanandan  book festival  കെ സച്ചിദാനന്ദൻ  പുസ്‌തകമേള  അന്താരാഷ്ട്ര പുസ്‌തകോത്സവം  International Book Festival  Legislature International Book Festival  നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം  Book Festival
K Satchidanandan about book festival

By ETV Bharat Kerala Team

Published : Nov 11, 2023, 6:06 PM IST

പുസ്‌തകങ്ങളുടെ സാമിപ്യവും പ്രദർശനവും വായന ശീലത്തിലേക്കടുപ്പിക്കുമെന്ന് കെ സച്ചിദാനന്ദൻ

തിരുവനന്തപുരം : ആധുനിക സാങ്കേതികവിദ്യകളിലൂടെ പുതിയ തലമുറയുടെ വായന അധികരിക്കുന്നുവെന്നും പുസ്‌തകമേളകൾ പുതിയ വായനക്കാരെ സൃഷ്‌ടിക്കുമെന്നും പ്രശസ്‌ത കവി കെ സച്ചിദാനന്ദൻ. പുസ്‌തകങ്ങളുടെ സാമിപ്യവും പ്രദർശനവും ഏതൊരാളെയും വായന ശീലത്തിലേക്ക് എത്തിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായന സ്വഭാവം ഇടക്കാലത്ത് പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ അത് മറികടക്കാനുള്ള മാർഗമാണ് പുസ്‌തകമേളകൾ. മലയാളികൾ പൊതുവേ തന്നെ പുസ്‌തകപ്രിയരാണ്. ഇതര ഭാഷകളിലുള്ള പുസ്‌തകങ്ങളും നിരന്തരമായി വായിക്കുന്ന ഒരു സ്വഭാവം ഇന്ത്യയിലെ മറ്റ് ഏത് സംസ്ഥാനത്തുള്ള ആളുകളെക്കാൾ കൂടുതൽ മലയാളികൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നവംബർ ഒന്ന് മുതൽ ഏഴ് വരെ നീണ്ടു നിന്ന അന്താരാഷ്ട്ര നിയമസഭ പുസ്‌തകോത്സവത്തിന്‍റെ രണ്ടാം പതിപ്പിൽ ആയിരത്തോളം ആളുകളാണ് ദിനംപ്രതി പുസ്‌തകങ്ങൾ വാങ്ങുന്നതിനും സാഹിത്യ ചർച്ചകൾ കാണുന്നതിനുമായി എത്തിയത്. നിയമസഭയുടെ ആദ്യ പുസ്‌തകോത്സവത്തിന് ഏഴര ലക്ഷത്തിന്‍റെ പുസ്‌തകങ്ങളാണ് വിറ്റു പോയത്.

തലസ്ഥാനത്ത് വായനയുടെ വസന്തം തീര്‍ക്കുകയായിരുന്നു കേരള നിയമസഭയുടെ രണ്ടാമത് അന്താരാഷ്ട്ര പുസ്‌തകോത്സവം. ഒന്നാം പതിപ്പിന്‍റെ വന്‍ വിജയം സൃഷ്‌ടിച്ച ആത്മവിശ്വാസത്തിലാണ് രണ്ടാം പതിപ്പിന് കേരളപ്പിറവി ദിനം മുതല്‍ ഒരാഴ്‌ച നിയമസഭ പരിസരം വേദിയായത്. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്‌തകോത്സവം ഉദ്‌ഘാടനം ചെയ്‌തു.

വായന ലഹരിയാക്കിയവര്‍ക്കും വായനയ്ക്ക് തുടക്കമിടുന്നവര്‍ക്കും എല്ലാത്തരം പുസ്‌തക പ്രേമികള്‍ക്കും വായനയാണ് ലഹരിയെന്ന മുദ്രാവാക്യവുമായി അന്തര്‍ദേശീയ സാഹിത്യകാരന്മാരടക്കം പങ്കെടുത്ത പുസ്‌തക ചര്‍ച്ചകളാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിന് മാറ്റ് കൂട്ടിയത്. 250 ലധികം സ്റ്റാളുകളുമായി നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്‌ച നീണ്ടുനിന്നതാണ് പുസ്‌തകോത്സവം. 150 ലധികം പ്രസാധകർ ഫെസ്റ്റിവലില്‍ പങ്കാളികളായി.

ABOUT THE AUTHOR

...view details