തിരുവനന്തപുരം:രവീന്ദ്രൻ പട്ടയങ്ങൾ പതിച്ചു നൽകുന്ന കാലത്ത് അർഹതയുണ്ടായിരുന്നവർക്ക് പുതിയ പട്ടയം നൽകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താനും ശരിയായ പട്ടയം നൽകാനും സർക്കാരിന് ഉത്തരവാദിത്തമുണ്ട്. അർഹതയില്ലാത്ത പട്ടയങ്ങൾ റദ്ദാക്കും. നടപടിക്രമങ്ങളിൽ വീഴ്ചയുള്ളതുകൊണ്ടും നിയമസാധുത ഇല്ലാത്തതുകൊണ്ടുമാണ് പട്ടയങ്ങൾ റദ്ദാക്കുന്നതെന്ന് മന്ത്രി രാജൻ വ്യക്തമാക്കി.
സി.പി.എം ഓഫീസിന്‍റെ പട്ടയവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദത്തിനില്ലെന്നും മന്ത്രി പറഞ്ഞു. രവീന്ദ്രൻ പട്ടയത്തിന്‍റെ നടപടിക്രമങ്ങളിലെ വീഴ്ച മൂലം പട്ടയം കൈവശമുള്ള അർഹരായവർക്ക് ഭൂമിയുടെ ക്രയവിക്രയങ്ങൾ ദീർഘകാലമായി സാധ്യമാകുന്നില്ല.
നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടാകുന്നതിനാൽ അടിയന്തര ഉത്തരവ് നൽകണമെന്ന് താലൂക്ക് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നിലവിലെ ഉത്തരവ്.