തിരുവനന്തപുരം :കെ റെയിൽ പദ്ധതിക്കെതിരായ തുടർ സമരപരിപാടികൾ തീരുമാനിക്കാൻ യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗം ഇന്ന്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ ഔദ്യോഗിക വസതിയില്‍ രാവിലെ 11നാണ് യോഗം.
സിൽവർ ലൈനിൽ കടുത്ത സമരത്തിലേക്ക് പോകാനാണ് ഇന്നലെ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ തീരുമാനം. താഴേതട്ടിൽ നിന്നും ജനകീയ പ്രതിരോധം തീർക്കുന്ന സമരപരിപാടികൾക്കാകും മുൻഗണന.