തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ സമരത്തിന്‍റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീതാത്മക കുറ്റി സ്ഥാപിച്ചു. കാട്ടാക്കട കുളത്തുമ്മല്‍ വില്ലേജ് ഓഫീസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കുറ്റി സ്ഥാപിക്കുന്നതിനിടെ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ പ്രദേശത്ത് നേരിയ സംഘര്‍ഷവും ഉണ്ടായി.
കെ റെയില്‍ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കുറ്റി സ്ഥാപിച്ചു - കുളത്തുമ്മല്‍ വില്ലേജ് ഓഫീസ്
യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്
കെ റെയില്‍ പ്രതിഷേധം; യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കുറ്റി സ്ഥാപിച്ചു
കാട്ടാക്കട ജംഗ്‌ഷനില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ വില്ലേജ് ഓഫീസിന് 100 മീറ്റര്‍ അകലെ പൊലീസ് കയര്‍ കെട്ടി തടഞ്ഞിരുന്നു. തുടര്‍ന്നാണ് ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളും ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധപരിപാടികള്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ് എം ബാലു ഉദ്‌ഘാടനം ചെയ്‌തു.
Last Updated : Apr 23, 2022, 9:20 PM IST