തിരുവനന്തപുരം :കെ റെയിലിന്‍റെ ദോഷവശങ്ങള്‍ ജനങ്ങളെ ബോധവത്കരിച്ച് പ്രതിഷേധവുമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് തീരുമാനം. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാര സമിതിയാണ് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതുവരെയുള്ള പ്രതിഷേധങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
കെ റെയില്‍ പ്രതിഷേധത്തിന് ശക്തി കൂട്ടാന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനം ബദലാവാന്‍, യു.ഡി.എഫിന്‍റെ ജനസദസ് :അനുകൂല ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി യു.ഡി.എഫ് പിഴുതെറിഞ്ഞ കെ റെയില്‍ സര്‍വേ കല്ലുകള്‍ മന്ത്രിമാര്‍ നേരിട്ടിറങ്ങി പുനസ്ഥാപിക്കുന്നത് കൂടി പരിഗണിച്ചാണ് സമരം ശക്തമാക്കുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി 100 ജനസദസുകള്‍ സംഘടിപ്പിക്കും.
ALSO READ|സിൽവർ ലൈനിൽ ഭിന്നാഭിപ്രായമില്ല, ഉയരുന്നത് അനാവശ്യ വിവാദങ്ങൾ: സീതാറാം യെച്ചൂരി
പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചാകും ജനസദസുകള്‍ സംഘടിപ്പിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് ബദലായാണ് യു.ഡി.എഫിന്‍റെ ജനസദസ്.
മനുഷ്യ ചങ്ങല സംഘടിപ്പിക്കും :ഏപ്രില്‍ മാസത്തില്‍ ജനസദസുകള്‍ പൂര്‍ത്തിയാക്കും. മെയ് മാസത്തോടെ അടുത്ത ഘട്ട സമരം ആരംഭിക്കാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. മെയ് 13, 14, 15, 16 ദിവസങ്ങളില്‍ വാഹന ജാഥയും യോഗങ്ങളും സംഘടിപ്പിക്കും.
ഈ പ്രതിഷേധങ്ങള്‍ അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഓഗസ്റ്റ് 15ന് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലൂടെ മനുഷ്യ ചങ്ങല സംഘടിപ്പിക്കും. സ്വന്തം പാര്‍ട്ടിക്കാരുടെ അഭിപ്രായങ്ങള്‍ പോലും കേള്‍ക്കാന്‍ തയാറാകാതെയാണ് മുഖ്യമന്ത്രി സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ആരോപിച്ചു.
മുന്‍ഗണന ക്രമത്തില്‍ കേരളത്തില്‍ നടപ്പാക്കേണ്ട പദ്ധതി അല്ല സില്‍വര്‍ ലൈന്‍. വിനാശ വികസനത്തിന്‍റെ ഒന്നാം വാര്‍ഷികമായി, സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20 ആചരിക്കുമന്നും ഹസ്സന്‍ വ്യക്തമാക്കി.