തിരുവനന്തപുരം:സിൽവർ ലൈൻ പ്രതിഷേധത്തില്‍ പങ്കെടുത്തയാളെ ബൂട്ടിട്ട് ചവിട്ടി വീഴ്ത്തുകയും മുഖത്തടിക്കുകയും ചെയ്‌ത പൊലീസുകാരനെതിരെ നടപടി. ഇയാളെ അന്വേഷണ വിധേയമായി തിരുവനന്തപുരം എ.ആർ ക്യാമ്പിലേക്ക് മാറ്റി. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷബീറിനെതിരെയാണ് നടപടി.
കെ റെയില്‍ സമരത്തില്‍ ബൂട്ടിട്ട് ചവിട്ടിയ സംഭവം: പൊലീസുകാരനെതിരെ നടപടി - k rail protest Action against policeman
മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷബീറിനെതിരെയാണ് വകുപ്പുതല നടപടി
കെ റെയില്‍ സമരത്തില്‍ ബൂട്ടിട്ട് ചവിട്ടിയ സംഭവം: പൊലീസുകാരനെതിരെ നടപടി
ALSO READ |K RAIL: കഴക്കൂട്ടത്ത് കല്ലിടൽ പുനരാരംഭിച്ചു, സംഘർഷം; ഒടുവിൽ കല്ലിടൽ ഉപേക്ഷിച്ച് മടങ്ങി
ഇയാൾക്കെതിരെ വകുപ്പുതല നടപടി തുടരും. കഴക്കൂട്ടത്ത് കെ റെയിൽ കല്ലിടൽ തടഞ്ഞ കോൺഗ്രസ് പ്രവർത്തകൻ ജോയിയെയാണ് ഷബീർ മുഖത്തടിക്കുകയും ചവിട്ടിവീഴ്ത്തുകയും ചെയ്‌തത്. മാധ്യമ കാമറകൾക്ക് മുൻപില്‍ നടത്തിയ അതിക്രമം ചർച്ചയായിട്ടും ഇയാൾക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധമുയർന്നിരുന്നു.