കേരളം

kerala

ETV Bharat / state

കെ റെയിലില്‍ അടിയന്തര പ്രമേയ ച‍ർച്ചയ്ക്ക് തയ്യാറായി സ‍ർക്കാർ; ചർച്ച ഉച്ചയ്ക്ക്

ആദ്യമായാണ് കെ റയിൽ സംബന്ധിച്ച് നിയമസഭയിൽ ചർച്ച നടക്കുന്നത്.

K Rail project  debate on K Rail project  kerala Legislative Assembly discuss K Rail project  കെ റയില്‍ പദ്ധതി നിയമ സഭയില്‍ ചര്‍ച്ചയ്‌ക്ക്  കെ റയില്‍ പദ്ധതി  പിസി വിഷ്‌ണുനാഥ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി  PC Vishnunath gives notice of resolution
കെ റയില്‍: പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച

By

Published : Mar 14, 2022, 10:56 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സിൽവർ ലൈൻ റയിൽ പദ്ധതിയായ കെ റയിൽ സംബന്ധിച്ച് നിയമസഭയിൽ ചർച്ച. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിലാണ് ചർച്ചയാകാം എന്ന നിലപാടില്‍ സർക്കാർ എത്തിയിരിക്കുന്നത്.

ആദ്യമായാണ് കെ റയിൽ സംബന്ധിച്ച് നിയമസഭയിൽ ചർച്ച നടക്കുന്നത്. പദ്ധതി പരിസ്ഥിതിക്ക് കനത്ത നാശം ഉണ്ടാക്കുന്നതാണെന്നും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാനാകുന്നതല്ലെന്നും കാട്ടി പ്രതിപക്ഷത്തു നിന്നും പിസി വിഷ്‌ണുനാഥാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

കെ. റയിനെതിരായ പ്രതിഷേധങ്ങളെ സർക്കാർ ബലപ്രയോഗത്തിലൂടെ അടിച്ചമർത്തുകയുമാണെന് അടിയന്തര പ്രമേയ നോട്ടീസിൽ ആരോപിക്കുന്നുണ്ട്. പദ്ധതി സംബന്ധിച്ച് നിയമസഭയിൽ വിശദമായ ചർച്ച വേണമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

also read: 'മോദി അസാമാന്യ വീര്യമുള്ളയാള്‍': പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

ഉച്ചയ്ക്ക് ഒരു മണിക്കാണ് പദ്ധതി സംബന്ധിച്ച അടിയന്തര പ്രമേയം ചർച്ചയ്‌ക്കെടുക്കുക. അതേസമയം രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യമായാണ് അടിയന്തര പ്രമേയത്തിൽ ചർച്ചയാകാം എന്ന നിലാട് എടുക്കുന്നത്.

ABOUT THE AUTHOR

...view details