തിരുവനന്തപുരം : Pinarayi vijayan On K Rail |കെ റെയില്‍ പദ്ധതി സംസ്ഥാനത്തിന്‍റെ വികസനത്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിര്‍ക്കുന്നവർ വികസനത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ നിക്ഷേപം വരുന്നത് ഇല്ലാതാക്കാനാണ് ശ്രമം. സെമി ഹൈസ് പീഡ് റെയില്‍വേ സ്വാഗതാര്‍ഹമായ പദ്ധതിയാണെന്ന് കേന്ദ്രവും കണ്ടെത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കെ റെയില്‍ പദ്ധതി സമ്പൂര്‍ണ ഹരിത പദ്ധതിയാണ്. ഒരു പരിസ്ഥിതി ആഘാതവും ഉണ്ടാക്കില്ല. 50000 പേര്‍ക്ക് ഇത് തൊഴില്‍ നല്‍കും. പദ്ധതിക്കാവശ്യമായ പണം സംസ്ഥാനം തന്നെ വഹിക്കാമെന്ന് കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇക്കാര്യത്തിനായി പ്രധാനമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.