തിരുവനന്തപുരം: കേരളത്തില്‍ മറ്റു വികസനങ്ങൾ വരരുതെന്ന ഉദ്ദേശം സിൽവർ ലൈനിന് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ആർവിജി മേനോൻ. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേഗം കൂട്ടാൻ പുതിയ പാതകൾ വേണമെന്നും നിലവിലുള്ള പാതയുടെ വളവുകൾ നിവർത്തണമെന്നും ആർവിജി മേനോൻ പറഞ്ഞു.
സിഗ്നലിംഗ് സംവിധാനം മെച്ചപ്പെടുത്തണം. റെയിൽവേ കേരളത്തെ അവഗണിക്കുന്നു എന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. പാത ഇരട്ടിപ്പിക്കൽ ആവശ്യപ്പെട്ട് കേന്ദ്രത്തിൽ സമ്മർദം ചെലുത്തുകയാണ് കേരളം ചെയ്യേണ്ടത്. അല്ലാതെ അവരോടു പിണങ്ങി സ്വന്തം റെയിൽവേ ഉണ്ടാക്കുകയല്ല വേണ്ടത്. സമാന്തര നിർദ്ദേശം പഠിച്ച് താരതമ്യം ചെയ്യാൻ സർക്കാർ തയ്യാറാവണം.