തിരുവനന്തപുരം:കെ റെയിൽ വിഷയത്തിൽ ബദൽ സംവാദത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് ജനകീയ പ്രതിരോധസമിതി. മെയ് നാലിന് തിരുവനന്തപുരത്താണ് ബദൽ ജനകീയ സംവാദം. പരിപാടിയിലേക്ക് ക്ഷണിച്ച് സമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കത്തയച്ചു. സമിതി പ്രസിഡന്‍റ് പ്രൊഫ. കെ. അരവിന്ദാക്ഷൻ, ജനറൽ സെക്രട്ടറി എം ഷാജർഖാൻ എന്നിവരാണ് കത്തയച്ചത്.
K Rail | കെ റെയിൽ; ബദൽ സംവാദത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് ജനകീയ പ്രതിരോധസമിതി - കെ റെയില്‍ ബദല്‍ ചര്‍ച്ച
മെയ് നാലിന് തിരുവനന്തപുരത്താണ് ബദൽ ജനകീയ സംവാദം. പരിപാടിയിലേക്ക് ക്ഷണിച്ച് സമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കത്തയച്ചു. സമിതി പ്രസിഡന്‍റ് പ്രൊഫ. കെ. അരവിന്ദാക്ഷൻ, ജനറൽ സെക്രട്ടറി എം ഷാജർഖാൻ എന്നിവരാണ് കത്തയച്ചത്.
K Rail | കെ റെയിൽ; ബദൽ സംവാദത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച് ജനകീയ പ്രതിരോധസമിതി
കേരളത്തിന്‍റെ പരിസ്ഥിതിയേയും സാമൂഹിക, സാമ്പത്തിക സ്ഥിതിയേയും മറ്റും ഗുരുതരമായി ബാധിക്കുന്ന പദ്ധതി എന്ന നിലയിൽ അതിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ശാസ്ത്രീയവും സൂക്ഷ്മവുമായ പഠനം ആവശ്യമായതിനാലാണ് എല്ലാ വിദഗ്ധരെയും ഉൾപ്പെടുത്തി ഇത്തരമൊരു സംവാദം സംഘടിപ്പിക്കുന്നതെന്ന് പ്രൊഫ. കെ. അരവിന്ദാക്ഷൻ പറഞ്ഞു.
Also Read: ആരുടെയും അടുക്കളയിൽ കയറി കല്ലിടരുതെന്ന് സില്‍വര്‍ ലൈന്‍ അനുകൂലി എസ്.എൻ രഘുചന്ദ്രൻ നായർ