തിരുവനന്തപുരം:പട്ടികജാതി വിഭാഗക്കാർക്കുള്ള ഫണ്ട് തട്ടിയ വിവാദത്തിൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി പട്ടികജാതി-പട്ടിക വകുപ്പ് മന്ത്രി കെ. രാധാകൃഷ്‌ണൻ. പാവപ്പെട്ടവരെ വഞ്ചിക്കുന്ന ഉദ്യോഗസ്ഥർക്ക് ഒരു പരിഗണനയും സർക്കാർ നൽകില്ലെന്ന് മന്ത്രി പറഞ്ഞു. പട്ടികജാതി വികസന ഡയറക്ടറേറ്റ് ആരംഭിച്ച ഇ- ഓഫിസിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരുടെ സ്ഥാനം ഇപ്പോൾ എവിടെയാണെന്ന് എല്ലാവർക്കും അറിയാം. അത്തരം ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല. നല്ല കാര്യങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് എല്ലാ പിന്തുണയും സഹകരണവും നൽകും. പാവപ്പെട്ടവരുടെ ഫണ്ടിൽ കൈയ്യിട്ടു വാരുന്ന മാനസികാവസ്ഥയുള്ള ഉദ്യോഗസ്ഥരെ അത്തരത്തിൽ നേരിടും.