തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിൻ്റെ ഭരണകാലത്ത് വാങ്ങിയ വാഹനങ്ങളുടെ കണക്കുകൾ ലഭ്യമല്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2016ൽ അധികാരത്തിലെത്തിയത് മുതൽ സർക്കാർ ഇതുവരെ വാങ്ങിയ വാഹനങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്നു കെ കെ രമ എംഎൽഎയാണ് ചോദ്യം ഉന്നയിച്ചത്. ഇതിന് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കണക്കുകൾ ലഭ്യമല്ലെന്ന് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.
പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് വാങ്ങിയ വാഹനങ്ങളുടെ കണക്കുകൾ ലഭ്യമല്ല: കെ കെ രമയ്‌ക്ക് മറുപടി നൽകി ധനമന്ത്രി - Finance Department
വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കുമായി ഇതുവരെ വാങ്ങിയ വാഹനങ്ങളുടെ വിവരമായിരുന്നു കെ കെ രമ ചോദിച്ചത്
വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കുമായി ഇതുവരെ വാങ്ങിയ വാഹനങ്ങളുടെ വിവരമായിരുന്നു കെ കെ രമ ചോദിച്ചത്. എന്നാൽ, വാഹനങ്ങൾ വാങ്ങുന്നത് ബന്ധപ്പെട്ട ഓഫിസുകളാണ്. ഫയലുകൾ പരിശോധിച്ച് അനുമതി നൽകുകയാണ് ധനകാര്യവകുപ്പ് ചെയ്യുന്നത്.
അതിനാൽ വാങ്ങിയ വാഹനങ്ങളുടെ മുഴുവൻ കണക്കുകൾ ധനകാര്യവകുപ്പിൽ സൂക്ഷിച്ചിട്ടില്ല. സംസ്ഥാന സർക്കാരിനു കീഴിലുള്ള മുഴുവൻ വാഹനങ്ങളുടെയും വിവരങ്ങൾ 'വീൽസ്' എന്ന ഡേറ്റാബേസിൽ സൂക്ഷിക്കുന്നുണ്ട്. പക്ഷേ, ആവശ്യപ്പെട്ട വിവരങ്ങൾ തരംതിരിച്ച് ലഭ്യമാക്കുന്നതിനുള്ള സോഫ്‌റ്റ്‌വെയർ സജ്ജമല്ലെന്നും മന്ത്രി മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.