തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന് മറുപടിയുമായി നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. മെയ് രണ്ടിന് വോട്ടെണ്ണി കഴിയുമ്പോള്‍ തനിക്ക് എം.പി സ്ഥാനം രാജിവയ്ക്കാമല്ലോ അതുകൊണ്ട് കോടിയേരിക്ക് അക്കാര്യത്തില്‍ പ്രശ്‌നം വേണ്ടെന്ന് മുരളീധരൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്‌ണന് മറുപടിയുമായി കെ. മുരളീധരന്‍ - കോടിയേരിക്കെതിരെ മുരളീധരന്‍
സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരിക്കുന്ന ലതിക സുഭാഷ് കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍
നേമത്ത് കോണ്‍ഗ്രസ്-ബിജെപി നീക്ക് പോക്കെന്ന് ആരോപിക്കുന്നത് ആവനാഴിയിലെ അവസാന അസ്ത്രവും തേഞ്ഞതിനാലാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ് മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ നേമത്ത് വിജയം ഉറപ്പാണ്. സിപിഎമ്മും ബിജെപിയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങളൊന്നും കോണ്‍ഗ്രസിനെ ബാധിക്കില്ല. 50 ശതമാനത്തിലേറെ പുതുമുഖങ്ങളും യുവാക്കളുമാണ് പട്ടികയിലുള്ളത്. കെ. സുധാകരന്‍ സ്ഥാനാര്‍ഥി പട്ടികയിലെ ചില പോരായ്‌മകള്‍ ചൂണ്ടി കാണിക്കുകയാണ് ചെയ്‌തത്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരിക്കുന്ന ലതിക സുഭാഷ് കോണ്‍ഗ്രസില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു.