തിരുവനന്തപുരം:യു.ഡി.എഫ് സര്‍ക്കാരിൻ്റെ കാലത്തല്ല ഇപ്പോഴാണ് ടിവി പൂട്ടിവെക്കേണ്ട സ്ഥിതിയെന്ന് കെ.മുരളീധരന്‍ എം.പി. എപ്പോഴാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ മക്കള്‍ മറ്റേ പരിപാടിയുമായി ടിവി വാര്‍ത്തകളില്‍ കയറി വരുന്നതെന്ന് പറയാനാകില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് ഭരണ കാലത്ത് ടിവി വാര്‍ത്ത കാണാന്‍ സ്ത്രീകള്‍ക്ക് ധൈര്യമില്ലായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കാണ് കെ മുരളീധരന്‍റെ മറുപടി നല്‍കിയത്.
ഇപ്പോഴാണ് ടി വി പൂട്ടിവെക്കേണ്ട അവസ്ഥയെന്ന് കെ മുരളീധരന്‍ എം പി - K. Muralidharan MP replied to pinarayi
മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ.മുരളീധരന്‍ എം.പി. മുഖ്യമന്ത്രി തരംതാണാല്‍ അതേ നിലയില്‍ മറുപടി പറയേണ്ടിവരുമെന്നും കെ മുരളീധരന്‍
ഒരു ഡിഎന്‍എ ടെസ്റ്റിൻ്റെ ഫലം ഇതുരെ പുറത്തു വന്നിട്ടില്ല. ഇത്രയും വൈകാന്‍ എന്താ ആനയുടെ ഡിഎന്‍എ ആണോ പരിശോധിച്ചത് എന്നും കെ മുരളീധരന്‍ ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ തുറന്നു പറഞ്ഞാല്‍ മുഖ്യമന്ത്രി നാറും. ഇത്രയും തരം താഴേണ്ടെന്ന് വിചാരിച്ചെങ്കിലും മുഖ്യമന്ത്രി തരം താഴ്ന്നാല്‍ അതേ നിലയില്‍ തന്നെ മറുപടി പറയേണ്ടിവരുമെന്നും കൂടുതലൊന്നും പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നതെല്ലാം എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ തങ്ങളുടേതാണെന്നാണ് എല്‍.ഡി.എഫ് അവകാശപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സര്‍ക്കാര്‍ ടാറുമെടുത്ത് റോഡില്‍ ഇറങ്ങിയിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു. വട്ടിയൂര്‍കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിൻ്റെ വാഹന പ്രചാരണ ജാഥ ഉദ്ഘാടന ചങ്ങില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.