കേരളം

kerala

ETV Bharat / state

ഗവർണർക്കെതിരെ വീണ്ടും വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി - ഗവർണർ ലേറ്റസ്റ്റ് ന്യൂസ്

പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉലമ സംയുക്ത സമരസമിതി നടത്തിയ രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

k muralidharan  k muralidharan critizes governor  ഗവർണർക്കെതിരെ വിമര്‍ശനവുമായി വീണ്ടും കെ. മുരളീധരന്‍  കെ. മുരളീധരന്‍  ആരിഫ് മുഹമ്മദ് ഖാന്‍  ഗവർണർ ലേറ്റസ്റ്റ് ന്യൂസ്  തിരുവനന്തപുരം
ഗവർണർക്കെതിരെ വിമര്‍ശനവുമായി വീണ്ടും കെ. മുരളീധരന്‍

By

Published : Jan 6, 2020, 7:25 PM IST

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി വീണ്ടും കെ. മുരളീധരൻ എംപി. തിരുവിതാംകൂറിന്‍റെ ചരിത്രം അറിയാത്തതു കൊണ്ടാണ് ഗവർണർ മറ്റിടങ്ങളിലെപ്പോലെ കേരളത്തിലും വീരവാദം മുഴക്കുന്നതെന്നും വീരവാദം മുഴക്കി ഒടുവിൽ അര മൂക്കുമായി സ്ഥലം വിട്ട സർ സി.പിയുടെ ചരിത്രം ഗവർണർ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗവർണർക്കെതിരെ വിമര്‍ശനവുമായി വീണ്ടും കെ. മുരളീധരന്‍

നിയമസഭ പാസാക്കിയ പ്രമേയത്തിന് ക്രിമിനൽ സ്വഭാവമെന്നാണ് ഗവർണർ പറയുന്നത്. ഈ നിലയ്ക്കാണ് പോകുന്നതെങ്കിൽ കാര്യങ്ങൾ സുഖകരമായിരിക്കില്ലെന്ന് ഗവർണർ മനസിലാക്കണമെന്നും മുരളീധരൻ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ ഗവർണർ എന്ന മാന്യൻ തയ്യാറാകുന്നില്ല. കേന്ദ്രം നടപ്പിലാക്കുന്ന നിയമം അനുസരിപ്പിക്കാൻ ഗവർണർ ഹെഡ്‌മാസ്റ്ററാണോയെന്നും മുരളീധരൻ പരിഹസിച്ചു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഉലമ സംയുക്ത സമരസമിതി നടത്തിയ രാജ്ഭവൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details