തിരുവനന്തപുരം: എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ ക്ഷമിക്കില്ലെന്ന് കെ മുരളീധരന്‍. ജനങ്ങള്‍ക്ക് ഉപകാരം ചെയ്ത എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ ക്ഷമിക്കില്ലെന്ന് കെ മുരളീധരന്‍
പണം കൊടുത്ത് വോട്ട് വാങ്ങുന്ന സംസ്‌കാരം തനിക്ക് ഇല്ല. പരാജയ ഭീതിയില്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് കുമ്മനം രാജശേഖരന്‍ മാപ്പ് പറയണമെന്നും കെ മുരളീധരന്‍
എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ ക്ഷമിക്കില്ലെന്ന് കെ മുരളീധരന്‍
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഉറപ്പാണ്. ചുരുങ്ങിയത് 80 സീറ്റില്‍ വിജയമുറപ്പാണ്. നേമം വന്‍ഭൂരിപക്ഷത്തില്‍ തിരികെ പിടിക്കുമെന്നും മുരളീധരൻ പറഞ്ഞു. പണം കൊടുത്ത് വോട്ട് വാങ്ങുന്ന സംസ്‌കാരം തനിക്ക് ഇല്ല. പരാജയ ഭീതിയില്‍ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് കുമ്മനം രാജശേഖരന്‍ മാപ്പ് പറയണം. ക്യാപ്‌റ്റന്‍ എന്ന വിശേഷണം ലീഡര്‍ പരാമര്‍ശത്തിന് തുല്യമാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.