തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ പേരില്‍ ബിഷപ്പിനെതിരെ കേസെടുത്താല്‍ നോക്കി നില്‍ക്കില്ലെന്ന് കെ.മുരളീധരന്‍ എംപി. പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത് ബിഷപ്പല്ല. പള്ളിയില്‍ കൂട്ടമണി അടിക്കുന്നതൊക്കെ എല്ലാ കാലത്തും നടക്കുന്നതാണെന്നും ഇതിന്‍റെ പേരില്‍ കേസെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.
'വിഴിഞ്ഞം പദ്ധതി തുടങ്ങുന്ന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍, തുടര്‍ന്ന് വന്ന ഇടത് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ വാക്കു പാലിക്കാത്തതിനാലാണ് പ്രതിഷേധം തുടങ്ങിയത്. സമരം ചെയ്യുന്നവരെ തീവ്രവാദികളായി കാണരുതെന്നും' അദ്ദേഹം അഭിപ്രായപ്പെട്ടു.
'പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി യോഗം വിളിക്കണം. വെടിവച്ചും ആളെ കൊന്നും നടപ്പിലാകുന്നതല്ല വികസനം. ഇത് മുഖ്യമന്ത്രി മനസിലാക്കണം'.