തിരുവനന്തപുരം: കനത്ത മഴ പോളിങ്ങിനെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്ന് കെ.മുരളീധരൻ എം.പി. മഴ പെയ്‌താൽ പോളിങ് ശതമാനം കുറയുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. പോളിങ് ശതമാനം കുറയുന്നത് യു.ഡി.എഫിന്‍റെ വിജയത്തെ ബാധിക്കില്ല എന്നും കെ മുരളീധരന്‍ പറഞ്ഞു.
മഴ പോളിങ്ങിനെ ബാധിക്കുമെന്ന് ആശങ്ക: കെ.മുരളീധരൻ എം.പി - vattiyoorkkavu byelection
മികച്ച വിജയം ഉറപ്പെന്നും പോളിങ് ശതമാനം കുറയുന്നത് യു.ഡി.എഫിന്‍റെ വിജയത്തെ ബാധിക്കില്ലെന്നും കെ മുരളീധരന്‍
മഴ പോളിങ്ങിനെ ബാധിക്കുമെന്ന് ആശങ്ക: കെ.മുരളീധരൻ എം.പി
യു.ഡി.എഫ് സ്ഥാനാർഥിക്ക് വേണ്ടി കോൺഗ്രസിലെ ഗ്രൂപ്പുകൾ പ്രചരണം നടത്തിയില്ല എന്ന ബി.ജെ.പി സ്ഥാനാർത്ഥി സുരേഷിന്‍റെ പരമാർശത്തോട് കോൺഗ്രസിലെ പ്രശ്ങ്ങൾ തങ്ങൾ പരിഹരിച്ചു കൊള്ളാം എന്നായിരുന്നു കെ മുരളീധരന്‍റെ മറുപടി. ഇതിനുള്ള ഉത്തരം 24ന് സുരേഷിന് ലഭിക്കുമെന്നും ദയനീയമായിരിക്കും ബി.ജെ.പിയുടെ അവസ്ഥയെന്നും കെ മുരളീധരൻ പറഞ്ഞു.